Binni About Her Husband

അവിടെയും ഇവിടെയും മാത്തൻ; ഭര്‍ത്താവിനെക്കുറിച്ച് ബിന്നി വൈറലായി വീഡിയോ..!

Binni About Her Husband: മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് പരിചിതരാണ് നൂബിനും ബിന്നിയും. കുടുംബവിളക്ക് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് നൂബിന്‍. ഗീതാഗോവിന്ദത്തില്‍ ഗീതാഞ്ജലിയായി എത്തിയത് ബിന്നിയാണ്. അപ്രതീക്ഷിതമായാണ് ബിന്നി അഭിനയ മേഖലയിലേക്ക് എത്തിയത്. വിവാഹ ശേഷമായിരുന്നു ബിന്നി അഭിനയിച്ച് തുടങ്ങിയത്. സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ട് ഇതിനകം തന്നെ ഹിറ്റായി മാറിക്കഴിഞ്ഞ ഒരു നടി കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നൂബിനും ബിന്നിയും പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. രസകരമായൊരു പോസ്റ്റുമായെത്തിയിരിക്കുകയാണ് ഇരുവരും.

കാറില്‍ പോവുന്നതിനിടെ വഴിയില്‍ നൂബിന്റെ പുതിയ സീരിയലിന്റെ കട്ടൗട്ട് കണ്ടു. ഗായത്രീദേവി എന്റെ അമ്മ എന്ന പരമ്പരയുടെ ഉണ്ടായിരുന്നു നടി നിന്നതിന് പിറകിൽ ഉണ്ടായിരുന്നത് . മാത്തന്‍ മാത്തന്‍ എന്ന് പറഞ്ഞ് വിളിച്ച് കൂവുകയാണ് ബിന്നി. അന്ത ആള് തന്നെ ഇന്ത ആള് എന്നും പറയുന്നുണ്ടായിരുന്നു. ദേ അവിടെയും മാത്തന്‍, ഇവിടെയും മാത്തന്‍. മാത്തന്‍ വല്ലാണ്ടങ്ങ് വളര്‍ന്ന് പോയി എന്നായിരുന്നു ബിന്നി കുറിച്ചത്. സഹതാരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. സൂപ്പര്‍ സൂപ്പറെന്നായിരുന്നു കെകെ മേനോന്റെ കമന്റ്. നിരഞ്ജന്‍ നായര്‍, സാജന്‍ സൂര്യ, ദേവ, ഗിരിധര്‍ തുടങ്ങിയവരെല്ലാം സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Binni About Her Husband

കുമ്പിടിയാ അവിടേം കണ്ടി, ഇവിടെയും കണ്ടു. ചേച്ചിയുടെ സന്തോഷം നോക്കിക്കേ, എങ്കേ പാത്താലും, നീ ഇങ്ങനെ പോവുന്നു എന്ന് തുടങ്ങും ആരാധകരുടെ കമന്റുകള്‍. വിവാഹ ശേഷമായിരുന്നു ബിന്നി സോഷ്യല്‍മീഡിയയില്‍ സജീവമായത്. ഡല്‍ഹിയില്‍ ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു മുന്‍പ്. അത് രാജി വെച്ചാണ് നാട്ടിലേക്ക് എത്തിയത്. അധികം വൈകാതെ തന്നെ വിവാഹവും കഴിഞ്ഞു. സീരിയലില്‍ നിന്നും അവസരം വന്നപ്പോള്‍ ക്യാരക്ടര്‍ റോളായിരിക്കുമെന്നായിരുന്നു കരുതിയത്. പിനനായികാവേഷത്തിലേക്കാണെന്ന് പിന്നീട് അറിഞ്ഞതെന്നും മുന്‍പൊരു അഭിമുഖത്തില്‍ ബിന്നി പറഞ്ഞു.

തുടക്കത്തില്‍ അഭിനയിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടതിനെക്കുറിച്ചും ബിന്നി പറഞ്ഞിരുന്നു. കുറേ റീടേക്കുകള്‍ പോയിരുന്നു. മുഴുനീള ഡയലോഗ് ഉണ്ടായിരുന്നതിനാല്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. കൂടെയുള്ളവരെല്ലാം നന്നായി പിന്തുണച്ചിരുന്നു. ഭര്‍ത്താവ് അടക്കമുള്ളവര്‍ എത്ര വിഷമകരമായ ജോലിയാണ് ചെയ്യുന്നതെന്ന് അന്നാണ് മനസിലാക്കിയത്. അതിന് ശേഷം ഭര്‍ത്താവിനെ കുറ്റം പറയാന്‍ പോയിട്ടില്ലെന്നായിരുന്നു ബിന്നി പറഞ്ഞത്. ഇത് ശരിയായില്ല, അത് പോരായിരുന്നു എന്നൊക്കെ നേരത്തെ പറയാറുണ്ടായിരുന്നു. അനുഭവം വന്നതോടെ അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു ബിന്നി.