featured 1 min 1

മൈദയും മുട്ടയും ഉണ്ടോ എങ്കിൽ ഇനി ഇത് ഉണ്ടാക്കി നോക്കു. ബ്രേക്ഫാസ്റ്റിനു വേറെ ഒന്നും വേണ്ടി വരില്ല!!

easy breakfast with maida and eggs: നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറഞ്ഞ കുറഞ്ഞ ചെലവുകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ ഒരു പ്രതേക ടേസ്റ്റ് ആണ് ഈ ഒരു ബ്രീക്ഫസ്റ്റിൻ. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടാവുന്ന ഒരു റെസിപിയാണിത്. ഈ ഒരു ബ്രേക്ഫാസ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കിയാലോ…

ചെയുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ പൊടി – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 2 ടീ സ്പൂൺ
  • വെളിച്ചെണ്ണ – 1 ടീ സ്പൂൺ
  • മഞ്ഞൾ പൊടി – 2 പിഞ്ച്
  • മുട്ട – 2 എണ്ണം

ഒരു മിക്സിയുടെ ജാറിലേക്ക് മൈദ പൊടി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വെളിച്ചെണ്ണ എന്നിവ ഇട്ടു കൊടുത്ത് മൈദ പൊടിയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി അരച് എടുക്കുക. ശേഷം അരച് എടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് രണ്ട് പിഞ്ച് മഞ്ഞൾ പൊടിയും രണ്ടു മുട്ടയും പൊട്ടിച് ഒഴിച്ചു വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക.

easy breakfast with maida and eggs

ഇനി നമുക് ഇത് ചുട്ട് എടുക്കാം അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ഒരു തവി മാവ് എടുത്ത് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക. ശേഷം ഇത് മറിച്ചും തിരിച്ചു ഇട്ടു കൊടുത്ത് രണ്ടു സൈഡിലും എണ്ണ തേച്ചു കൊടുത്തു മൊരിയിച് എടുക്കുക. മാവ് ഒഴിച്ചു കൊടുക്കുന്ന സമയത്ത് പാൻ അധികം ചൂടല്ല എന്ന് ഉറപ്പു വരുത്തുക. അതു പോലെ തന്നെ ബാക്കിയുള്ള മാവ് കൂടി ഒഴിച്ചു കൊടുത്തു നമുക്ക് പത്തിരി ചുട്ട് എടുക്കാവുന്നതാണ്.

Read also: വളരെ പെട്ടന്ന് തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ഉണ്ടാക്കാം ഇത് ഹെൽത്തിയാണ് ടേസ്റ്റിയുമാണ്!