FEATURED 6 min

കുക്ക് ചെയ്ത് പരിചയമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു തക്കാളി കറി കണ്ടാലോ.!!

easy tomato curry for lunch: നല്ല ടേസ്റ്റിയായ വളരെ സിമ്പിൾ ആയ ഒരു തക്കാളി കറി പെട്ടെന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി എന്തൊക്കെ ആവശ്യമുണ്ടെന്നു നോക്കാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • തക്കാളി – 4 എണ്ണം
  • സവാള – 1 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1/2 ടീ സ്പൂൺ
  • ചെറിയുള്ളി – 10 എണ്ണം
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1. 1/2 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടീ സ്പൂൺ
  • തേങ്ങ പാൽ – 1 കപ്പ്
  • കടുക് – 1/4 ടീ സ്പൂൺ
  • ഉണക്ക മുളക് – 2 എണ്ണം

ഒരു മണ്ണ് ചാറ്റിയോ കടായിയോ അടുപ്പിൽ വയ്ക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി സവാള പച്ചമുളക് വേപ്പില എന്നിവ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചെറിയുള്ളി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് കൈകൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് വീണ്ടും തവി കൊണ്ട് ഇളക്കി യോജിപ്പിച്ച് ഒന്നര കപ്പ് വെള്ളവും ഒഴിച്ച് അടുപ്പിൽ വയ്ക്കുക.

കറി നന്നായി തിളപ്പിക്കുക. 10 15 മിനിറ്റ് വരെ കറി തിളപ്പിച്ച് കഴിയുമ്പോൾ തക്കാളി എല്ലാം നന്നായി ഉടഞ്ഞു വെള്ളമെല്ലാം വറ്റി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ഒന്നാം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം. തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്താൽ പിന്നെ തിളപ്പിക്കരുത്.ഒന്ന് ചൂടാകുമ്പോൾ തന്നെ തീ ഓഫ്‌ ആകാം.
ഇനി കരയിലേക്കുള്ള വറവ് ഇട്ടുകൊടുക്കാം.

easy tomato curry for lunch

അതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് കൊടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞത് ചെറിയുള്ളി ഇട്ടു കൊടുത്ത് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് ഉണക്കമുളകും ഇട്ടു കൊടുക്കുക. ശേഷം ഇത് കറിയിലേക്ക് ഒഴിച്ചുകൊടുത്ത ഉടനെ തന്നെ കറി അടച്ചു വെക്കുക. 5 മിനിറ്റ് ശേഷം തുറന്ന് വീണ്ടും ഇളക്കി കറി വിളമ്പാവുന്നതാണ്.

Read also: വളരെ സിമ്പിൾ ആയി കാണുമ്പോൾ തന്നെ വായയിൽ വെള്ളം നിറയുന്ന ഒരു കപ്പ ബിരിയാണി റെസിപ്പി നോക്കിയാലോ..