featured 8 min 1

കാർത്തിയുടെ സർദാർ രണ്ടിൽ മലയാളി താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു, ആരൊക്കെയെന്ന് അറിയാം !!

karthi new movie sardar new release: കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത ചിത്രമാണ് സർദാർ. 2022ൽ തമിഴകത്ത് വമ്പൻ ഹിറ്റായി മാറിയ സർദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2022 ഒക്ടോബർ 26ന് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം നൽകിയിരുന്നു.

ഇപ്പോൾ പുറത്ത് വന്ന വാർത്ത പ്രകാരം കാർത്തി നായകനാകുന്ന സർദാറിന്റെ രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ മലയാളി താരം മാളവിക മോഹനനും എത്തുന്നു. മാളവിക മുൻപേ പേട്ട, മാസ്റ്റർ, മാരൻ ശ്രദ്ധേയമായ ചുത്രങ്ങളിലൂടെ തമിഴകത്തെ ഇഷ്ട നായികയായി മാറിയിട്ടുണ്ട്. പാ രഞ്ജിത്ത് വിക്രമിനെ നായകനാക്കി ഒരുക്കിയ താങ്കളാൻ എന്ന ചിത്രത്തിലും മാളവിക പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സർദാർ 2വിൽ എസ് ജെ സൂര്യ,റാഷി ഖന്ന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 4 min 1

ചിത്രത്തിന്റെ നിർമ്മാതാക്കളായ പ്രിൻസ് പിക്ചേർസാണ് മാളവിക ചിത്രത്തിൻ്റെ ഭാഗമാകുന്നുവെന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. നടിയും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്ര പ്രമേയമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും സർദാർ 2 എന്നാണ് റിപ്പോർട്ട്‌.

karthi new movie sardar new release

സർദാർ 2വിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ചെന്നൈയിലാണ് ആരംഭിച്ചത്. ലക്ഷ്‌മൺ കുമാർ പ്രിൻസ് പിക്ചേഴ്‌സിന്റെ ബാനറിൽ ആണ് ‘സർദാർ’ സിനിമ നിർമിച്ചത്. മലയാളി താരം രജിഷ വിജയൻ സർദാർ ആദ്യ ഭാഗത്ത് നായികയായിരുന്നു. രാഷി ഖന്ന, ചങ്കി പാണ്ഡേ, ലൈല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Read also: ചെറിയ പ്രായത്തിൽ സ്വപ്‌നങ്ങൾ കീഴടക്കി താരപുത്രൻ; ആര്യൻ ഖാൻ സ്വന്തമാക്കിയ 37 കോടി രൂപയുടെ വീട് കണ്ടോ..?