featured 10 min 1

ദുരിത മേഖലയിലെ കുഞ്ഞുമനസുകളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഒരുങ്ങി മമ്മൂട്ടി ഫാൻസ് !!

mammotty fans contributes things for kids: വയനാട്ടിലെ ഉരുൾപൊട്ടലിനു തുടർന്ന് നിരവധി മനുഷ്യ ജീവനാണ് എല്ലാം നഷ്ടപ്പെട്ടുകൊണ്ട് ക്യാമ്പുകളിൽ കഴിയുന്നത്. കുട്ടികളും മുതിർന്നവരും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ അതീവ ദുഃഖം പേറിയാണ് ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്നത്. സ്കൂളും പഠനവും എല്ലാം നഷ്ടപ്പെട്ട കുട്ടികൾ അവർക്ക് പഠനോപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞു മനസ്സിലെ ആഗ്രഹത്തെ നിറവേറ്റിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് മമ്മൂട്ടി ആരാധകൻ പഠനോപകരണങ്ങൾ എത്തിച്ചു നൽകുമെന്ന് അറിയിചിരിക്കുകയാണ്. വേണ്ട സഹായം എത്തിച്ചു നൽകുന്മെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകവുമാണ് കുട്ടികൾക്ക് സഹായം എത്തിക്കുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയണിത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 6 min

കെയർ ആൻഡ് ഷെയർ ദുരിത സ്ഥലത്തേക്ക് ആവശ്യമായ സാധനങ്ങൾ നേരത്തെ തന്നെ എത്തിച്ചു നൽകിയിരുന്നു .വലപ്പാട് സിപി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം സഹായപ്രവർത്തങ്ങളുമായി രംഗത്തുണ്ട് . ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും. മമ്മൂട്ടിയുടെ കയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ മാനേജിംങ് ഡയറക്ടറായ ഫാ. തോമസ് കുര്യൻ ആണ് പഠനോപകരണങ്ങൾ വിതരണം ചെയുക.

mammotty fans contributes things for kids

മാരോടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻതന്നെ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ള ആളുകൾക്ക് തുടർന്ന് ആവശ്യസാധനങ്ങളും മറ്റു സഹായങ്ങളും എത്തിച്ചു നൽകുമെന്നും മമ്മൂട്ടി ഫാൻസ് ഓസ്ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞിട്ടുണ്ട്. സംഘടനയുടെ ഓസ്ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ അണിയറയിൽ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് മദനൻ ആണ് ഇക്കാര്യം അറിയിച്ചത്.

Read also: ആവേശത്തിൽ അഭിനയിച്ചത് മൂന്ന് ഇൻഫ്ലുവൻ പയ്യന്മാരാണ്. ബോളിവുഡിൽ നടക്കുന്നത് മറ്റൊന്ന് :അനുരാഗ് കശ്യപ്!