Railway Job Opportunities

റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ..? ഇതാ നിങ്ങൾക്ക് വേണ്ട ജോലി ഒഴിവുകൾ..!

Railway Job Opportunities: സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ 2438 അപ്രന്റിസ് ഒഴിവുകൾ,തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 430 ഒഴിവ്, കായിക താരങ്ങൾക്ക് 12 ഒഴിവ്. റെയിൽവേയിലെ 7,951 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൻ്റെ ജൂലൈ 27- ഓഗസ്റ്റ് 2 ലക്കത്തിലുണ്ട്. തിരുവനന്തപുരം ആർആർബിക്കു കീഴിലും അവസരം. വെബ്സൈറ്റിൽ ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.

ജൂലൈ 30 മുതൽ ഓഗസ്‌റ്റ് 29 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുക. അപേക്ഷകർക്ക് ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 03/2024. തസ്‌തികകൾ – കെമിക്കൽ സൂപ്പർവൈസർ (റിസർച്), മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർച്), ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്‌റ്റന്റ് എന്നിവയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

രണ്ടു ഘട്ടമായി നടത്തുന്ന സിബിടി മുഖേനയാണ് തിരഞ്ഞെടുപ്പ് നടത്തുക. ഫീസ് 500 രൂപയാണ്. ഒന്നാം ഘട്ട സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകുന്നതായിരിക്കും. പട്ടികവിഭാഗം,വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗം, ഇബിസി എന്നിവർക്ക് 250 രൂപയാണ് ഫീസ്. ഒന്നാംഘട്ട സിബിടിക്കു ശേഷം 250 രൂപ തിരികെ നൽകുകയും ചെയ്യും. ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. കൂടാതെ ബാങ്ക് ചാർജുകൾ ഈടാക്കും. യോഗ്യതയുൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങൾ വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ ലഭ്യമാവും. ഔദ്യോഗിക വിജ്ഞ‌ാപനം പ്രസിദ്ധീകരിച്ചശേഷം മാത്രമാണ് അപേക്ഷിക്കേണ്ടത്.

വെബ്സൈറ്റ് –
തിരുവനന്തപുരം ആർആർബി www.rrbthiruvananthapuram.gov.in

ബെംഗളൂരു
www.rrbbnc.gov.in

ചെന്നൈ
www.rrbchennai.gov.in

മുംബൈ
www.rrbmumbai.gov.in

തിരുച്ചിറപ്പള്ളി ആസ്ഥാനമായ സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ 2438 അപ്രന്റിസ് ഒഴിവുകൾ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ – 430 ഒഴിവ്. അടിസ്ഥാന യോഗ്യത: പത്ത്/ പ്ലസ് ടു/ ഐടിഐ. അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്‌റ്റ് 12. അപേക്ഷിക്കേണ്ട രീതി – ഓൺലൈൻ. 1-2 വർഷ പരിശീലനം. കാറ്റഗറി, വിഭാഗം, യോഗ്യത:

എക്സ്- ഐടിഐ കാറ്റഗറി – ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ), അഡ്വാൻസ്ഡ് വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്; യോഗ്യത -50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം -15-24. ഫ്രഷർ കാറ്റഗറി – ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) – യോഗ്യത – 50% മാർക്കോടെ പത്താം ക്ലാസ് ജയം.പ്രായം – 15-22.

മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ- യോഗ്യത – ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു വിജയിച്ചിരിക്കണം . പ്രായം – 15-24. അർഹരാവുന്നവർക്ക് മാർക്കിലും പ്രായത്തിലും ഇളവുണ്ടായിരിക്കും. സ്റ്റൈപൻഡ് – റെയിൽവേ ബോർഡ് മാനദണ്ഡ പ്രകാരം നൽകും. അപേക്ഷ ഫീസ് 100 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെബ്സൈറ്റ് – www.sr.indianrailways.gov.ഇൻ

സെൻട്രൽ റെയിൽവേ – കായികതാരങ്ങൾക്ക് 12 ഒഴിവ്. മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേക്കു കീഴിൽ സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് ക്വാട്ടയിൽ 12 ഒഴിവ്. അപേക്ഷിക്കേണ്ട തിയതി – ജൂലൈ 29 മുതൽ ഓഗസ്‌റ്റ് 28 വരെ. അപേക്ഷിക്കേണ്ട രീതി – ഓൺലൈൻ. ശമ്പളം- 5200- 20200. വെബ്സൈറ്റ് – www.rrccr.com