featured 11 min 1

വിജയ് ദേവരകൊണ്ട ചിത്രം വിഡി 12 റിലീസ് പ്രഖ്യാപിച്ചു, അനിരുധ് രവിചന്ദ്രൻ മ്യൂസിക്കിൽ ഒരുങ്ങി ചിത്രം!!

vijay devarakonda new movie: നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടനാണ് വിജയ് ദേവര കൊണ്ട. വിജയദേവര കൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ‘വിഡി12’. ഗൗതം ടിന്നനൂരിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്തവർഷം മാർച്ച് 28നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ട എത്തുന്നത്.

സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്നണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ 60% വും ചിത്രീകരണം.വിഡി12 എന്ന പേര് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്നതാണ്. ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 7 min

സംഗീത പ്രേമികളുടെ ഇഷ്ട സംവിധായകനും യുവ സംഗീത സംവിധായകർക്കിടയിൽ പ്രശസ്തനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.നാനി നായകനായ സ്പോർട് ഡ്രാമ ചിത്രം ജേഴ്സി , സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മല്ലി രാവ എന്നിവ ഗൗതം ടിന്നനൂരിയുടെ സംവിധാനത്തിൽ എത്തിയ ചിത്രങ്ങളാണ്.

vijay devarakonda new movie

വിഡി12 ലൂടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ പോസ്റ്റർ പെട്ടന്ന് തന്നെ ആരധകർ ഏറ്റെടുത്തിട്ടുണ്ട്. ഈ ചിത്രം സൂപ്പര്ഹിറ് ആകും എന്നാണ് ആരാധകരുടെയും, ചിത്രത്തിന്റെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. ഇത് ഒരു ആക്ഷൻ ചിത്രം ആണോ എന്നും ആരധകർ ചോദിക്കുന്നുണ്ട്.

Read also: ചെറിയ പ്രായത്തിൽ സ്വപ്‌നങ്ങൾ കീഴടക്കി താരപുത്രൻ; ആര്യൻ ഖാൻ സ്വന്തമാക്കിയ 37 കോടി രൂപയുടെ വീട് കണ്ടോ..?