featured 2 min 2

ശ്രീയുടെ വേർപാടിന് 5 വർഷം തികയുമ്പോഴും ആ ഓർമകളിൽ വിങ്ങിപൊട്ടി ബിജുനാരായണൻ !!

biju narayanan speaks about his wife: “വെങ്കലം” എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്ന് മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകരിൽ ഒരാളായി മാറിയ ബിജുനാരായണൻ, ഒരു അഭിമുഖത്തിൽ പങ്കുവെച്ച കയ്പ്പേറിയ ജീവിതകഥകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിനേടിക്കൊണ്ടിരിക്കുകയാണ്. മഹാരാജാസിലെ പഠനകാലത്തെ പരിചയം പ്രണയത്തിലേക്കു വളർന്നു.

അന്നുമുതൽ പാടുന്ന പാട്ടുകളിലെല്ലാം നിറഞ്ഞുനിന്ന് തനിക് പ്രചോദനവും ആത്മവിശ്വാസവും നൽകിയ ശ്രീലതയെയാണ് ബിജു വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് സിദ്ധാർത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്. അർബുദബാധിതയായിരുന്ന ശ്രീലത, 2019 ഓഗസ്റ്റ് 13-ന് ബിജുവിനെയും കുടുംബത്തെയും വിട്ടുപിരിഞ്ഞു.ഇന്ന് ആ യാത്രയ്ക് 5 വർഷം പിന്നിട്ടു. പ്രിയപ്പെട്ടവൾ അകലെ മറഞ്ഞെങ്കിലും ഇന്നും അദൃശ്യയായി അരികിലുണ്ടെന്നു വിശ്വസിച്ച് ജീവിക്കുന്ന ഒരാളാണ് താനെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 1 min 2

പ്രിയപെട്ടവളുടെ അഭാവം മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുമ്പോഴും സങ്കടങ്ങളെയും സന്തോഷങ്ങളെയും പാട്ടിലലിയിച്ചും,മക്കളായ സിദ്ധാർഥിനും സുര്യയ്ക്കും തണലായും താരാട്ടായുമുള്ള ജീവിതത്തിലും ഭാര്യയുടെ ഓർമകൾ തരുന്ന ധൈര്യമാണ് ഇന്നുള്ള ബിജുവിന്റെ ജീവിതം. 31 വർഷം നിഴൽ പോലെ കൂട്ടിനുണ്ടായിരുന്ന തന്റെ ശ്രീ വിടപറഞ്ഞകന്നതിനോട് ഇന്നും പൊരുത്തപെടനായിട്ടില്ലെന്നും വർഷങ്ങൾ കടന്നുപോകുമ്പോളും ആ സ്നേഹത്തിന് അവസാനമില്ലെന്നും ബിജു പറയുന്നു.

biju narayanan speaks about his wife

ശ്രീക്കു മുൻപും ശേഷവും എന്ന നിലയിലായി രണ്ട് ഘട്ടത്തിലായാണ് എന്റെ ജീവിതം പോകുന്നത്. ശ്രീലത വിടപറഞ്ഞിട്ട് ആഗസ്റ്റിൽ 5 വർഷം പൂർത്തിയായെങ്കിലും അത് 5 മാസം പോലെയാണ് എനിക്ക് തോന്നുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കളുടെ കാര്യങ്ങളെല്ലാം ഭാര്യയായിരുന്നു നോക്കിയിരുന്നത് ഇപ്പോൾ പിന്നെ അമ്മയുടെ റോൾ കൂടി നിർവഹിക്കാൻ താൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: കോടിക്കണക്കിനു വിലയേറിയ ആ നെക്ലേസ് സ്വന്തമാക്കിയത് നിതാഅംബാനി അല്ല പകരം മറ്റൊരാൾ !!