featured 4 min 2

വളരെ ഹെൽത്തി ആയ ഒരു ബ്രേക്ഫാസ്റ് അല്ലെങ്കിൽ സ്നാക് ആയും കഴിക്കാൻ പറ്റുന്ന റെസിപ്പി നോക്കിയാലോ!!

breakfast with wheat flour:വെറും 4 ചേരുവ കൊണ്ട് ഒരു ടേസ്റ്റി ബ്രേക്ഫാസ്റ് ഉണ്ടാകുന്നത് നോക്കാം. ഗോതമ്പ് പൊടി കൊണ്ട് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. പാചകം തീരെ അറിയാത്തവർക്ക് പോലും വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി സിമ്പിൾ ആൻഡ് ടേസ്റ്റി റെസിപ്പി ആണ്. ബാറ്റർ ഉണ്ടാക്കിയ ഉടനെ തന്നെ നമുക്ക് ചുട്ടെടുക്കാൻ സാധിക്കും ചെയ്യേണ്ട ആവശ്യമോ ഒന്നും വരുന്നില്ല.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഗോതമ്പ് പൊടി – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • പഞ്ചസാര – ആവശ്യത്തിന്
  • ഉപ്പ് – 1 നുള്ള്

ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ഇതേ ബൗളിലേക്ക് തേങ്ങ ചിരകിയത് കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുത്ത് കൂടെ തന്നെ ഒരു നുള്ള് ഉപ്പും കൂടി ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കട്ടകൾ ഒന്നുമില്ലാതെ കലക്കി എടുക്കുക. ദോശയുടെ മാവിന്റെ രൂപത്തിൽ കലക്കി എടുക്കുക.

breakfast with wheat flour

ഇനി നമുക്കിത് ചുട്ട് എടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കുക. ശേഷം ഒരു തവി മാവ് എടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക . ഒരു സൈഡ് വെന്ത് കഴിയുമ്പോൾ നമുക്ക് മറിച്ചിട്ടും മറ്റേ സൈഡ് കൂടി വേവിച് എടുക്കാം. ഇതു പോലെ തന്നെ ബാക്കിയുള്ള മാവ് കൂടി ചുട്ട് എടുക്കാവുന്നതാണ്.

Read also: വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായി ഉഴുന്നു ഇല്ലാത്ത ഒരു വട ഉണ്ടാക്കിയാലോ? അസ്സൽ രുചിയാണ്!!