Electric Cars At UAE

ഇലക്ട്രിക്ക് വാഹങ്ങൾക്ക് പിടിത്തമിട്ട് യു എ ഇ.

Electric Cars At UAE: യുഎയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പിടിത്തം ഇട്ടിരിക്കുകയാണ്.ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പിലാക്കിയിരിക്കുകയാണ് ഇപ്പോൾ . എക്സ്പ്രസ് ചാർജിങ് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമാണ് നിരക്ക്.

ഇത് എന്നുമുതൽ നടപ്പിലാക്കുമെന്ന് തീരുമാനിച്ചിട്ടില്ല.ഇ–വാഹന ചാർജിങ് ഫീസ് ഏകീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജൂലൈ 8ന് സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നു. ചാർജിങ്ങിന് ഫീസ് ഇടാക്കാനുള്ള തീരുമാനം അടുത്ത മാസം നിലവിൽ വരുമെന്നാണ് അനൗദ്യോഗിക വിവരം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

സൗജന്യ നിരക്ക് തന്നെയാണ് പല ഇടങ്ങളിലും നടപ്പിലാക്കുന്നത് എന്നാൽ ചില ഇടങ്ങളിൽ നിരക്ക് ഈടാക്കുന്നുണ്ട്. ഫീസുമായി ബന്ധപ്പെട്ട മുഴുവൻ നിയന്ത്രണങ്ങളും മന്ത്രിസഭയിൽ കീഴിലാണ് വരുന്നത്.100 ചാർജിങ് സ്റ്റേഷനുകളാണ് പുതിയതായി സ്ഥാപിക്കുന്നുണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള വെഹിക്കിൾ ചാർജിങ് ശൃംഖലയായ യുഎഇവി യാണ് ഇത് നടപ്പില്ലാകുന്നത്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് പുതിയ ചാർജിങ് സ്റ്റേഷനുകളും ഫീസ് ഘടനെയും ആരംഭിക്കുന്നത്. പെട്രോൾ ലീറ്ററിനു 3 ദിർഹം നൽകുമ്പോൾ ഇലക്ട്രിക് ചാർജിന് 70 ഫിൽസ് മാത്രമാണ് ചെലവ്. ചാർജിങ് സൗജന്യമായതിനാൽ വെറുതെ കുത്തിയിട്ട് 100% ചാർജ് ആക്കാൻ വരുന്നവർ അത്യാവശ്യക്കാർക്ക് ഇത് ബുദ്ധിമുട്ട് തന്നെയാണ്. ഫീസ് ഈടാക്കുന്നതിലൂടെ ഇതിൻ ഒരു പരിഹാരം ആവും.