featured 16 min 1

കാണികൾക്കും കളിക്കാർക്കും ആവേശമായി കിങ് ഖാനും പ്രീതി സിൻ്റയും; ഇനി ഊഴം ഈ താരത്തിന്റെ !!

film stars in sports: തീപാറുന്ന പോരാട്ട ഗ്രൗണ്ടിൽ നെടുവീർപ്പുകൾ അടക്കി കാണികൾ, ബോളിവുഡ് താരമായ ഷാരൂഖ് ഖാന്റെ മുഖഭാവങ്ങൾ ഒപ്പിയെടുക്കുകയാണ് ക്യാമറ കണ്ണുകളിലൂടെ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെറെ മത്സരങ്ങൾ വരുമ്പോഴെല്ലാം ക്യാമറക്കണ്ണുകൾ തിരയുന്നത് സെലിബ്രിറ്റി ഡ ഗൗട്ടിലേയ്ക്കാണ്, ടീമിൻ്റെ ഉടമയായ ഷാരൂഖ് ഖാൻ അവിടെയുണ്ടോയെന്നറിയാൻ. ബിഗ് സ്ക്രീനിൽ ഷാരൂഖിന്റെ മുഖം തെളിയുമ്പോഴെല്ലാം ഗ്യാലറിയിൽ നിന്നും ആരവങ്ങളും ഉയരും. ആരാധകവൃന്ദത്തിൽ കൊൽക്കത്ത മുൻപന്തിയിലേയ്ക്ക് കുതിക്കുന്നതിൽ ബോളിവുഡിന്റെ്റെ കിങ് ഖാനുള്ള പങ്ക് വളരെ വലുതാണ്.

ലോകമെമ്പാടും ക്ലബ്ബുകൾ സ്വന്തമാക്കുന്ന സിനിമാക്കാർ ഒരുപാടുണ്ട്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ടോളിവുഡിലുo ബോളിവുഡിലുമൊക്കെ ഈ പരിപാടിക്ക് കേരളത്തിലുമിപ്പോൾ പ്രിയമേറി . പൃഥ്വിരാജും പ്രിയദർശനും ഉൾപ്പടെയുള്ളവർ കായികമേഖലയിലെ സാധ്യത തേടിയെത്തുന്നത് പുത്തൻ സാധ്യതയും തുറക്കുന്നുണ്ട്. മൈതാനത്തിലേയ്ക്ക് ചുവടുവെച്ച ബോളിവുഡിന്റെ കിങ്, പഞ്ചാബിന്റെ ഗ്ലാമറസ് പ്രീതി, പ്രിയം ക്രിക്കറ്റ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ മുറുകുമ്പോൾ കായികതാരങ്ങൾക്കും ആരാധകർക്കും ആവേശമായി ഒരുപാട് സിനിമാ താരങ്ങൾ ഗ്രൗണ്ടിലെത്താറുണ്ട്. ബോളിവുഡ് താരങ്ങൾക്ക് പൊതുവെ പ്രിയം ക്രിക്കറ്റിനോടാണ്. പണമൊഴുകുന്ന, ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഗ്ലാമർ ലീഗായ ഐ.പി.എൽ തന്നെയാണ് ഇവരുടെയെല്ലാം പ്രധാന ലക്ഷ്യം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 11 min 1

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജൂഹി ചൗളയും തമ്മിലുള്ള സിനിമാ സൗഹൃദം മൈതാനത്തേയ്ക്കും നീണ്ടതോടെ ഒരുങ്ങിയത് ആരാധകർക്കുള്ള ഉഗ്രൻ വിരുന്നായിരുന്നു. ഇരുവരും ചേർന്ന് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സ്വന്തമാക്കി. ജൂഹിയുടെ ഭർത്താവ് ജയ് മേത്തയും ടീമിന്റെ സഹ ഉടമയാണ്. കണക്കുകൾ പ്രകാരം ഏകദേശം 623 കോടിരൂപയ്ക്കാണ് 2007-ൽ ഇവർ ടീമിനെ സ്വന്തമാക്കിയത് ഇത് അനൗദ്യോഗിക കണക്കുകളാണ്.

ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് കൂടിയാണ് ഈ ഐ.പി.എൽ ടീം. തന്റെ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിൻമെൻ്റിൻ്റെ ബാനറിലാണ് താരം ടീമിനെ സ്വന്തമാക്കിയത്. നിക്ഷേപത്തിനൊപ്പം താരങ്ങളുടെയും ആരാധകരുടെയും ആഗ്രഹം പോലെ മൈതാനത്ത് സമയം ചെലവിടാനും ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. മൂന്ന് തവണ ലീ ഗ് കിരീടം നേടി കൊണ്ട് കൊൽക്കത്ത താരങ്ങൾ അവരുടെ താരരാജാവിന് തലയുയർത്തിപ്പിടിക്കാനുള്ള അവസരവും സമ്മാനിച്ചു. ഗ്ലാമർ ലീഗിൻ്റെ ഭാഗമാകുക എന്നതല്ല ഷാരൂഖ് ഖാന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ കായിക മേഖലയ്ക്ക് ഭേദപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ താൻ താത്പര്യപ്പെടുന്നുവെന്ന് നടൻ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

film stars in sports

ഐപിഎല്ലിൽ ടീമിനെ സ്വന്തമാക്കിയ മറ്റൊരു ബോളിവുഡ് താരമാണ് പ്രീതി സിന്റ. പഞ്ചാബ് കിങ്സിന്റെ ഉടമയാണ് താരം. നെസ് വാദിയ, കരൺ പോൾ, മോഹിത് ബർമൻ എന്നിവരാണ് ടീമിന്റെ സഹഉടമകൾ. ടീമിൻ്റെ മത്സരത്തിന് മാത്രമല്ല പ്രീതി സിൻ്റയുടെ സാന്നിധ്യം ഉണ്ടാവുക. കളിക്കാരെ തിരഞ്ഞെടുക്കുന്ന ഐപിഎൽ ലേലം മുതൽ പരസ്യങ്ങളിൽ വരെ നിറഞ്ഞുനിൽക്കാറുണ്ട് പ്രീതി സിന്റ്. കളിക്കാർക്കൊപ്പം സമയം ചെലവിടാനും അവരെ മോട്ടിവേറ്റ് ചെയ്യിപ്പിക്കാനും ഒക്കെ ഏറെ ശ്രദ്ധപുലർത്തുന്ന താരം കൂടിയാണ് പ്രീതി. പലപ്പോഴും ആരാക്കാളുമേറെ ആവേശത്തിൽ ഈ ടീമുടമയെ കാണാനാകും.

സൺ ഗ്രൂപ്പിന്റെറെ ഉടമയും നിർമാതാവുമായ കലാനിധി മാരനുമുണ്ട് സ്വന്തമായി ഒരു ടീം, സൺ റൈസേഴ്സ് ഹൈദരാബാദ്. കലാനിധി മാരന്റെ മകളും സൺ റൈസേഴ്‌സിന്റെ സഹ ഉടമയുമായ കാവ്യ മാരനാണ് ടീമിൻ്റെ ഊർജം. ബോളിവുഡ് താരം സഞ്ജയ് ദത്തിനും നിക്ഷേപം ക്രിക്കറ്റിലാണെങ്കിലും ലീഗ് പക്ഷേ ഐപിഎൽ അല്ല. ടി10 ലീഗിൽ ഹരാരെ ഹറിക്കെയ്ൻസിനെയാണ് നടൻ സ്വന്തമാക്കിയത്.

Read also: മമ്മൂക്കയിൽ നിന്ന് ഒരുപാട് പാഠങ്ങൾ ഞാൻ പഠിച്ചു: ചിന്നു ചാന്ദിനി!!