featured 1

പൊന്നിന്റെവിലയിൽ മാറ്റം ഉണ്ടോ? ഇന്നത്തെ വില അറിയാം!

gold rate in kerala: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഈ മാസവും അടിച്ചുകയറുകയാണ് വില. അരലക്ഷവും കഴിഞ്ഞ് ഏകദേശം 51,000 കടന്നാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 51,760 രൂപയും , ഗ്രാമിന് 6,470 രൂപയുമാണ് ഇന്നത്തെ വിപണി വില .റെക്കോർഡിടുന്ന വിലക്കയറ്റം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്നത്.

ജൂലൈ 17 നായിരുന്നു ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇതിനുമുമ്പ് സ്വർണ്ണവില എത്തിയത്. 55,000 രൂപ. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.ഇപ്പോൾ ഓഗസ്റ്റിന്റെ തുടക്കത്തിലും പൊന്ന് പൊള്ളുന്ന വിലയിൽ തന്നെ, ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760 ,ആഗസ്റ്റ് 4 – 51,760 എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്കുകൾ .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: അവധികാലം മനോഹരമാക്കാം, വിസ ഇല്ലാതെ ഇന്ത്യകാർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ, ഇതാ!!