Kerala Blasters Updates

അടുത്ത മത്സരത്തിൽ ഒന്നാമതാവാൻ വേണ്ടി സർവ്വതും ചെയ്യും:ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഉറപ്പ്!

Kerala Blasters Updates: ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ ലൂക്ക മേസൺ നേടിയ ഗോളിലൂടെ പഞ്ചാബ് ലീഡ് എടുക്കുകയായിരുന്നു.പക്ഷേ രണ്ടാം പകുതിയിൽ ഐമൻ നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചു. ഗോളിന്റെ ക്രെഡിറ്റ് പെപ്രക്ക് കൂടി അവകാശപ്പെട്ടതാണ്.

അദ്ദേഹത്തിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടിയത്. അതിനുശേഷം വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും അത് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. കേരള ബ്ലാസ്റ്റേഴ്സിനും പഞ്ചാബിനും നാല് വീതം പോയിന്റുകൾ തന്നെയാണ് ഉള്ളത്.പക്ഷേ കൂടുതൽ ഗോളുകൾ നേടിയതിന്റെ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുക. അടുത്ത മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ആ മത്സരത്തിൽ ഒരു മികച്ച വിജയം നേടിക്കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിയും.അതുകൊണ്ടുതന്നെ കൂടുതൽ മാർജിനിൽ ഉള്ള ഒരു വിജയം നേടാൻ വേണ്ടിയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. അതിനുവേണ്ടി 100% സമർപ്പിച്ചുകൊണ്ട് തങ്ങൾ കളിക്കും എന്നുള്ള ഒരു ഉറപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരമായ ഫ്രഡി ലല്ലവ്മാവ്മ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഫ്രഡ്ഢിയാണ്.അതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യണം, അതിനുവേണ്ടി അടുത്ത മത്സരത്തിൽ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും എന്നാണ് ഫ്രഡി പറഞ്ഞിട്ടുള്ളത്. ചുരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് ഒരു മികച്ച വിജയമായിരിക്കും.അതിന് ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala Blasters Updates

ആദ്യ മത്സരത്തിൽ എട്ടു ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.അത്രയും വലിയ മാർജിനിൽ ഉള്ള വിജയം കേരള ബ്ലാസ്റ്റേഴ്സിന് ഒരു അനുകൂല ഘടകമാണ്. പക്ഷേ ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസും ബാക്കിയുള്ള മേഖലയുമൊക്കെ പരീക്ഷിക്കപ്പെട്ടത്.മത്സരത്തിന്റെ അവസാനത്തിൽ കൂടുതൽ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.പക്ഷേ അതൊന്നും ഗോളാക്കി മാറ്റാൻ ക്ലബ്ബിന് സാധിച്ചില്ല. ഏതായാലും ഇത്തവണയും കാര്യങ്ങൾ എളുപ്പമാവില്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്.കൂടുതൽ ഇമ്പ്രൂവ് ആയാൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് കിരീടത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.