Miya Last Bangkok Trip Photos

കുടുംബത്തോടൊപ്പം ഒരു സ്വപ്ന യാത്ര; ബാങ്കോക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് മിയയും കുടുംബവും..!

Miya Last Bangkok Trip Photos: 2008-മുതൽ മലയാള സിനിമയിൽ സജീവമായ താരമാണ് മിയ. 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ മികച്ചഅഭിനേത്രികളിൽ ഒരാളായി മാറാൻ മിയയ്ക് എളുപ്പം സാധിച്ചു.

അറിയപ്പെടുന്ന ബിസ്സിനെസ്സ്മാൻ അശ്വിൻഫിലിപിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ലൂക്ക എന്നുവിളിക്കുന്ന ഒരു മകനുമാണ് താരത്തിനുള്ളത്. തിരക്കേറിയ അഭിനയജീവിതത്തിനിടയിലും തന്റെ കുടുംബത്തോടൊപ്പം സമയം പങ്കിടാൻ മിയ മറക്കാറില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Miya Last Bangkok Trip Photos

സിനിമ തിരക്കുകൾക്ക് അല്പം ഇടവേള നൽകി തന്റെ കുടുംബവുമായി ഉല്ലാസയാത്രയിലാണിപ്പോൾ താരം. അത്തരത്തിൽ മകൻ ലൂക്കയ്‌ക്കൊപ്പം കടുവക്കുഞ്ഞിനെ പാലൂട്ടിയും ഒറാങ് ഉട്ടാനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് ക്ഷേത്ര സമുച്ചയങ്ങൾ, ബുദ്ധ വിഹാര കേന്ദ്രങ്ങൾ, കലാവൈദഗ്ധ്യം വിളിച്ചോതുന്ന നിർമിതികൾ, ലോക നിലവാരത്തിലുള്ള വിപണികൾ, വർണങ്ങൾ വാരിനിറച്ച പൂക്കടകൾ തുടങ്ങി ബാങ്കോക്ക് എക്കാലത്തും ഏതൊരു സഞ്ചാരിയെയും മനംമയക്കുന്ന അത്ഭുതകാഴ്ചകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.മിയയും മകൻ ലൂക്കയും ഒരേ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് പങ്കുവെക്കുന്ന ഫോട്ടോകളിലും ബാങ്കോക്കിന്റെ സൗന്ദര്യം അടങ്ങിയിരിക്കുന്നു.