Over Cold And Cough Reason

അമിതമായ ചുമയും ജലദോഷവും ഉണ്ടോ നിങ്ങൾക്ക്..? ഈ പറയുന്നവ ന്യുമോണിയ ആവാനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം..!

Over Cold And Cough Reason: ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടർന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതർ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും.

ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടർന്നാണ് അണുബാധ ഉണ്ടാകുന്നത്. ഇങ്ങനെ വരുന്നത് വഴി കുമിളകൾ പോലെ കാണപ്പെടുന്ന ഈ അറകൾക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലർന്ന ദ്രാവകങ്ങൾ നിറയാനും ഇടയുണ്ട്. ഓക്സിജന്റെ അളവ് കുറയാനും ശ്വാസതടസം പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. അത്കൊണ്ട് തന്നെ എത്രയും വേഗം കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ വരാനും സാധ്യതയുള്ളതാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

രോഗ ലക്ഷണങ്ങൾ എന്തൊക്കെ?

ചുമ, പനി, വിറയൽ, അമിതമായ വിയർപ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അതേസമയം രോഗ ബാധിതരുടെ പ്രായം, ആരോഗ്യസ്ഥിതി, അണുബാധയ്ക്ക് കാരണമാകുന്ന രോഗാണുവിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളും തീവ്രതയും വ്യത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. ശരീരത്തോട് രോഗാണു എങ്ങനെ പ്രതികരിക്കുന്നു എനതിനനുസരിച്ച് ഓരോരുത്തരിലും പല തരത്തിലാകും ഇതിൻ്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ചെറിയ ലക്ഷണങ്ങൾ മുതൽ വലിയ ലക്ഷണങ്ങളായി മൂർച്ഛിക്കുന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകേണ്ട തരത്തിൽ വരെയുള്ള രോഗലക്ഷണങ്ങളാകും കാണിക്കുക.

കുട്ടികളിൽ ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലപ്പോൾ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. നവജാത ശിശുക്കളിലും കുഞ്ഞുങ്ങളിലും പൊതുവെ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. ചിലരിൽ അതേസമയം ഇത് ക്ഷീണിതരായി കാണുകയും ഒരു പക്ഷേ ചുമ, പനി തുടങ്ങിയ ചെറിയ ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടാകാനും സാധ്യതയുള്ളൂ.