Parvathy Thiruvoth In Glamorous Look

ഗ്ലാമറസ് ലുക്കില്‍ അവാർഡ് വേദിയിലെത്തി പാർവ്വതി; നാട്ടിൽ നടക്കുന്നത് വല്ലോം അറിയുന്നുണ്ടോ ചേച്ചി..? എന്ന് മലയാളികൾ..!

Parvathy Thiruvoth In Glamorous Look: ഫിലിം ഫെയർ അവാര്‍ഡ് വേദിയില്‍ എത്തിയ പാർവ്വതി തിരുവോത്താണ് ഇന്ന് സോഷ്യൽ ലോകത്തെ ചർച്ചാ വിഷയം. ചിൽ മൂഡിൽ ഗ്ലാമറസ് ലുക്കിലാണ് പാർവ്വതി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. കുറച്ച് സിനിമകളാണ് പാർവ്വതി ചെയ്തതെങ്കിലും ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ഥത പുലർത്താൻ പാർവ്വതി എന്നും ശ്രദ്ധിക്കാറുണ്ട്.

അതുപോലെ തന്നെ ഓരോ വേദയില്‍ പ്രത്യക്ഷപ്പെടുമ്പോഴും തന്റെ വസ്ത്രധാരണത്തിലും വ്യത്യസ്ഥത കൊണ്ടുവരാൻ പാർവ്വതി നിലനിർത്തും. ഇത്തവണ ഫിലിംഫെയർ വേദിയിലും തന്റെ ലുക്ക് കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് താരം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Parvathy Thiruvoth In Glamorous Look

ഫ്ലോറൽ ഗ്ലിറ്റർ ഹെവി വര്‍ക്കുള്ള സ്ലീവ്‌ലെസ് കറുപ്പ് ഫ്രോക്കാണ് പാർവ്വതി അണിഞ്ഞിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഈ ലുക്ക് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഫിലിംഫെയറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് നെഗറ്റീവ് കമ്മന്റ്സ് വന്നു നിറയുന്നത്. ഇത് ആരാണ് മനസിലായില്ല, അയ്യോ… ആണുങ്ങളെ കണ്ടൂടാത്ത ചേച്ചി, നമ്മുടെ മൊയ്‌തീന്റെ കാഞ്ചനമാല ഇപ്പൊ ഇങ്ങനെ ആയോ, നമ്മുടെ നാട് നേരിടുന്ന ദുരന്തം വല്ലതും അറിഞ്ഞായിരുന്നോ?

ഇതാണ് വെറും ജാടയും കൊണ്ട് നടക്കുന്ന ഫെമിനിസ്റ്റും ഒരു നല്ല നടിയും തമ്മിലുള്ള വിത്യാസം ഇതേ പ്രോഗ്രാമിന് വന്ന അപർണ പറയുന്നത് കേട്ടുനോക്കൂ… എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ. 69ാം മത് ശോഭ ഫിലിം ഫെയർ അവാർഡിൽ മികച്ച നടനായി മമ്മൂട്ടിയേയും നടിയായി വിൻസി അലോഷ്യസിനേയും തിരഞ്ഞെടുത്തു.