Tips For Face Tan Removal: സൂര്യപ്രകാശം ഏറ്റ് മുഖവും ചർമ്മവും നിറംമങ്ങുന്നത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. നിരന്തരം വെയിൽ കൊള്ളുന്നവരിൽ മാത്രമല്ല ഇത്തരത്തിൽ നിറം മങ്ങുന്നതായി കണ്ടുവരുന്നത്. എപ്പോഴെങ്കിലുമൊക്കെ വെയിൽ കൊള്ളുന്നവരും ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നു. സാധാരണയായി സൂര്യപ്രകാശത്തിൽ ഉള്ള അൾട്രാ വയലറ്റ് കിരണങ്ങളാണ് ചർമ്മത്തിലെ നിറം മങ്ങലിനു കാരണമാകുന്നുത്.പലരും ഇതിനുള്ള പരിഹാരം അന്വേഷിക്കുന്നവരാണ് . ചിലരിത് മാറില്ല എന്നും വിശ്വസിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇത് തടയുവാനും കഴിയാവുന്നതാണ്.
ആദ്യമായി ശ്രദ്ധിക്കേണ്ടത് പരമാവധി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക എന്നത് തന്നെയാണ്. വെയിൽ നേരിട്ട് ശരീരത്തിലേക്ക് അടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുട ചൂടി നടക്കുന്നതും ശരീരം മൊത്തത്തിൽ ആയി കവർ ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുമാണ് ഇതിനൊരു പരിഹാരമായുള്ളത് . പല ആളുകളും പറയാറുള്ള ഒന്നാണ് സൺസ്ക്രീൻ ഇട്ടിട്ടും നിറംമങ്ങുന്നു എന്ന്. യഥാർത്ഥത്തിൽ സൺസ്ക്രീമുകൾ നിറം നൽകുവാനായി ഉപയോഗിക്കുന്ന ഒന്നല്ല. സൺസ്ക്രീനുകൾ സൂര്യനിൽ നിന്നുമുള്ള അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ചർമ്മത്തിന് സംരക്ഷണം നൽകുന്നവയാണ്. സൺ സ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ എസ് പി എഫ് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. എസ് പി എഫ് കുറഞ്ഞത് 30 എങ്കിലും ഉള്ള സൺസ്ക്രീനുകൾ ഉപയോഗിക്കണം.
Tips For Face Tan Removal
വെയിലത്ത് ഇറങ്ങുന്നതിന് അരമണിക്കൂർ മുന്നേ തന്നെ സൺസ്ക്രീൻ പുരട്ടണം. വല്ലാതെ വിയർപ്പ് വീണ്ടും അനുഭവപ്പെട്ടാൽ ഒരു പ്രാവശ്യം കൂടി സൺസ്ക്രീം പുരട്ടാവുന്നതാണ്. പല ആളുകളും മുഖത്ത് മാത്രമാണ് സൺസ്ക്രീം പുരട്ടുന്നതായി കണ്ടു വരാറുള്ളത്. എന്നാൽ കൈകളിലും കഴുത്തുകളിലും കാലുകളിലുംഇത് പുരട്ടാവുന്നതാണ്. വെയിലേറ്റാൽ തണുത്ത വെള്ളത്തിൽ മുഖവും ശരീരവും കഴുകാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തെ മുഖത്തെയും ഒന്ന് തണുപ്പിക്കാൻ സഹായിക്കുന്നു. മറ്റൊന്നാണ് തക്കാളി. നമ്മുടെ വീടുകളിൽ എല്ലായിപ്പോഴും ലഭ്യമാകുന്ന ഒന്നാണ് തക്കാളി. ഈ തക്കാളി ഉപയോഗിച്ച് മുഖം ചെറുതായി സ്ക്രബ്ബ് ചെയ്യുന്നത് വെയിൽ കൊണ്ടുണ്ടാകുന്ന കരുവാളിപ്പിനെ ചെറുക്കുന്നു. തക്കാളി നീര് ഐസ്ക്യുബാക്കി പുരട്ടുന്നത് നല്ലതാണ്. കറ്റാർവാഴയും നാരങ്ങാനീരും ചേർത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയുന്നതും ഒരു പരിഹാര മാർഗ്ഗമാണ്. കുക്കുംബറിന്റെ ജ്യൂസ് ഏറ്റവും നല്ലതാണ്.
ഇത് ചെറുതായി ഒരു തുണിയിൽ ഒപ്പിയെടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. മുൾട്ടാണി മിട്ടി റോസ് വാട്ടറിൽ ചേർത്ത് മുഖത്ത് തേക്കുന്നതും നല്ലതാണ്. ഇതിന്റെ കൂടെ നാരങ്ങാനീരും ചേർക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ 20 മിനിറ്റ് വരെ തേക്കാവുന്നതാണ്. തേങ്ങാപ്പാൽ ഒരു 20 മുതൽ 30 മിനിറ്റ് വരെ മുഖത്തും ശരീരത്തിലും പുരട്ടുന്നത് ഏറ്റവും നല്ലതാണ്. സൂര്യപ്രകാശം ഏറ്റു കേടായ ചർമത്തെ നല്ലതാക്കാൻ തേങ്ങാപ്പാൽ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിവിധികൾ വഴി വെയിലേറ്റിട്ടുള്ള നിറം മങ്ങലിൽ നിന്നും രക്ഷനേടാൻ കഴിയും. പകൽ 11 മണി മുതൽ രണ്ടു മണി വരെയുള്ള സമയങ്ങളിലെ വെയിലുകൾ അധികവും കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ നേടാവുന്നതുമാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.