Aparna Das Latest Happy News

വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം… തന്റെ പുതിയ സന്തോഷം പങ്ക് വെച്ച് അപർണ ദാസ്; താരത്തിന് ആശംസ നേർന്ന് ആരാധകർ..,!

Aparna Das Latest Happy News: ഇത്തവണ സൗത്ത് ഫിലിം ഫെയർ അവാർഡുകൾ നിരവധി മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ അവാർഡുകൾക്ക് പുറമെ മറ്റു ഭാഷകളിലും മലയാളികൾ അവാർഡ് നേടിയിട്ടുണ്ട്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സിനിമകൾക്കാണ് കൂടുതൽ അവാർഡുകൾ നേടാനായത്. മലയാളത്തിലെ മികച്ച നടൻ മെഗാ സ്റ്റാർ മമ്മൂട്ടിയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് അവാർഡ് കരസ്ഥമാക്കിയത്. തമിഴിലെ മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം അപർണ ദാസ് ആണ് നേടിയത്. തമിഴ് സൂപ്പർ ഹിറ്റ്‌ ചിത്രമായ ദാദയിലെ പ്രകടനത്തിനാണ് അവാർഡ്. ആദ്യ ചിത്രമായ മനോഹരത്തിന് ശേഷം താരം വിജയ് ചിത്രം ബീസ്റ്റിൽ അഭിനയിച്ചിരുന്നു. താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഡാഡ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Aparna Das Latest Happy News

തനിക് ആദ്യമായി ഫിലിം ഫെയർ അവാർഡ് ലഭിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയുണ്ടായി. “സ്വപ്ന സാക്ഷാത്ക്കാരം. മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം ദാദ ചിത്രത്തിലൂടെ ലഭിച്ചു. ആ ചിത്രത്തിന്റെ ടീമിന് നന്ദി. കൂടാതെ ഇതിൽ അഭിനയിക്കാൻ അവസരം തന്ന കവിന് നന്ദി. എന്നെ സപ്പോർട്ട് ചെയ്യുന്നവരോടും സ്നേഹിക്കുന്നവരോടും ഒരുപാട് സ്നേഹം.” അപർണ പറഞ്ഞു.

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അർജുൻ അശോകൻ, നൈല ഉഷ, ശിവദ, നൂറിൻ ഷെരീഫ് തുടങ്ങിയ താരങ്ങൾ പോസ്റ്റിന് താഴെ അഭിനന്ദനങ്ങൾ അറിയിച്ചു. തമിഴിലെ മികച്ച സഹ നടൻ ഫഹദ് ഫാസിലും മികച്ച സഹനടി അഞ്ജലി നായരുമാണ്. മികച്ച നടിയായി തിരഞ്ഞെടുത്തത് നിമിഷ സജയനെയാണ്.