featured 13 min 2

നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!!

easy and tasty beef curry: അതെ അടിപൊളി സൂപ്പർ ടേസ്റ്റി ആയ ബീഫ് കറി ഉണ്ടാകാം. കുക്കറിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇത് ഉണ്ടാകാനും എളുപ്പമാണ്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • വെളിച്ചെണ്ണ – 2 ടീ സ്പൂൺ
  • കറുവപട്ട – 1 കഷ്ണം
  • ഏലക്ക – 3 എണ്ണം
  • ഗ്രാമ്പു – 2 എണ്ണം
  • സവാള – 2 എണ്ണം 1
  • ഇഞ്ചി
  • വെളുത്തുള്ളി
  • തക്കാളി – 2 എണ്ണം
  • ചെറിയുള്ളി – 5-6 എണ്ണം
  • പച്ച മുളക് – 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1/2 ടീ സ്പൂൺ 1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • കടുക് – 1/2 ടീ സ്പൂൺ
  • തേങ്ങ കൊത്ത്
  • ഉണക്ക മുളക് – 3 എണ്ണം
  • മല്ലി പൊടി – 1 ടേബിൾ സ്പൂൺ
  • കായ പൊടി – 1/4 ടീ സ്പൂൺ
  • ഗരം മസാല – 1 സ്പൂൺ
  • വേപ്പില

ഒരു കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട ഏലക്ക ഗ്രാമ്പു ഇട്ട് കൊടുത്ത് വയറ്റുക. ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവാ ഇട്ടു കൊടുക്കുക. ഇത് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1 ടീസ്പൂൺ മുളകുപൊടി കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ഇട്ടുകൊടുത്ത് നന്നായി ഇളക്കുക. ശേഷം ഇത് അടച്ചുവെച്ച് 7 വിസിൽ വരെ വേവിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് കടുകിട്ട് പൊട്ടിക്കുക.

easy and tasty beef curry

ശേഷം തേങ്ങാക്കൊത്തും ഉണക്കമുളകും ഇട്ടുകൊടുത് തേങ്ങാക്കൊത്ത് ബ്രൗൺ കളർ ആകുന്ന വരെ ഇളക്കുക. ഇതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാള ഇട്ടു കൊടുക്കുക. സവാള എല്ലാം നന്നായി മൊരിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് നമുക്ക് പൊടികൾ ചേർത്തു കൊടുക്കാം ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി രണ്ട് പിഞ്ച് മഞ്ഞൾപ്പൊടി ഗരം മസാല കായ പൊടി എന്നിവ ഇട്ടു കൊടുക്കുക. ശേഷം നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ടുകൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് വേപ്പിലയും കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇളക്കിയാൽ കറി റെഡി.

Read also: സാധാരണ ഉണ്ടാക്കുന്നത്തിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഒരു ചിക്കൻ കറി കണ്ടാലോ, നല്ല രുചിയാണ് !!