Fat Lose Tips

അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ: എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..!

Fat Lose Tips: അമിത ഭാരത്തെ ഓർത്ത് ടെൻഷൻ അടിക്കുന്നവരാണ് നമ്മളിൽ പലരും.സൗന്ദര്യ പ്രശ്നം എന്നതിലുപരി ഇത് ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. ഇതിനായി പലരും പല ശ്രമങ്ങൾ നടത്തുന്നവരും ഡയറ്റ് എടുക്കുന്നവരും ആണ്. പട്ടിണി കിടക്കുന്നവരുമുണ്ട് അക്കൂട്ടത്തിൽ. എന്നാൽ ഇത് തടി കുറയുന്നതിൽ കാര്യമായ വ്യത്യാസം ഒന്നും അനുഭവപ്പെടാതിരിക്കുകയും നിരവധി തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.എന്നാൽ അത്തരത്തിൽ ഡയറ്റ് എടുക്കുന്നവർ ഭക്ഷണക്രമങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. .ഭക്ഷണത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

പഞ്ചസാരയും ചോക്ലേറ്റുകളും ജങ്ക് ഫുഡുകളും ഒഴിവാക്കുക. ദിവസവും 8 – 12 ഗ്ലാസ്‌ വെള്ളം വരെ കുടിച്ചിരിക്കണം..മിക്ക ആളുകളും രാവിലെ എണീറ്റ ഉടനെ തന്നെ മധുരമുള്ള ചായയും കോഫിയും കുടിക്കുന്നവരാണ്. ഇത് ഒഴിവാക്കുക. പകരമായി എണീറ്റ ഉടനെ വെറും വയറ്റിൽ വെള്ളം കുടിക്കാൻ ശീലിക്കുക. നാരുകൾ അ ടങ്ങിയ ഭക്ഷണങ്ങളും കൂടുതൽ ഉൾപ്പെടുത്തുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം കഴിച്ചിരിക്കാൻ ശ്രദ്ധിക്കണം.ഡയറ്റ് ചെയ്തതുകൊണ്ട് മാത്രം ശരീരഭാരം കുറയുന്നില്ല. കൃത്യമായ വ്യായാമങ്ങളും പിന്തുടരണം. ഏറ്റവും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെയെങ്കിലും നടത്തം ശീലമാക്കുക. ഡയറ്റ് എടുക്കുമ്പോൾ അത് ദീർഘകാലം പിന്തുടർന്നു പോകാൻ പാടില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Fat Lose Tips

നമ്മുടെ ശരീരത്തിന് ആവശ്യമായ ഭാരത്തിൽ എത്തിയാൽ പിന്നെ അതിനെ മെയിന്റെയിൻ ചെയ്തു കൊണ്ടുപോകുകയാണ് വേണ്ടത്. പല കാരണങ്ങൾ കൊണ്ട് അമിതവണ്ണം കണ്ടു വരാറുണ്ട്. പാരമ്പര്യമായി ഇത് ചിലരിൽ ഉണ്ടാകുന്നു. കൂടാതെ ഭക്ഷണ ശീലങ്ങൾ കൊണ്ടും അമിതഭാരം ഉണ്ടാകുന്നു. ഇന്ന് അധികം ആളുകളും എല്ലായിപ്പോഴും പുറമേ നിന്നുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത് അതും അമിത ഭാരത്തിലേക്ക് നയിക്കുന്നു. ഹോർമോണുകളുടെ പ്രശ്നം മൂലവും അമിതവണ്ണം ചിലരിൽ കണ്ടു വരാറുണ്ട്. തൈറോയ്ഡ് പിസിഒഡി തുടങ്ങിയ അസുഖം ഉള്ളവരിലാണ് അമിതവണ്ണം കാണുന്നത്. ഉറക്കമില്ലായ്മയും അമിതവണ്ണത്തിന്റെ കാരണങ്ങളിൽ ഒന്നാണ്.

മുതിർന്നവരെ പോലെ തന്നെ അമിതവണ്ണം കുട്ടികളും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് കുട്ടികളിലെ ജീവിതശൈലി കൊണ്ട് തന്നെ ഉണ്ടാകുന്നതാണ്. ജങ്ക് ഫുഡുകൾ പോലെയുള്ളവ കഴിക്കുന്നത് മൂലം കുട്ടികളിൽ കൂടുതലായി അമിതവണ്ണം കണ്ടുവരുന്നു. ഇത് ഉന്മേഷക്കുറവ് അലസത ശ്രദ്ധക്കുറവ് തുടങ്ങിയ രോഗങ്ങളിലേക്കും നയിക്കുന്നു. ഭക്ഷണക്രമങ്ങളിലും ജീവിതശൈലിയിലും ശ്രദ്ധ ചെലുത്തി അമിതവണ്ണത്തെ ചെറുക്കാവുന്നതാണ്.