Janvi Kapoor About Her Beauty Secret

ജാൻവി കപൂർ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; ഇഷ്ട ഭക്ഷണമാണ് ഇതിന് കാരണമെന്ന് താരം..!

Janvi Kapoor About Her Beauty Secret: ഫിറ്റ്നെസ്സിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ആളാണ് ബോളിവുഡ് നടിയായ ജാൻവി കപൂർ. സ്ഥിരമായി വർക്കൌട്ട് ചെയ്യുന്ന നടി, തന്റെ പ്രിയപ്പെട്ട പോസ്‌റ്റ് വർക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് പങ്കുവച്ചിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് ഇത്.

മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിയിൽ, മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളായ ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറയാണ് ഈ ചെറുധാന്യം. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റി ഓക്സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Janvi Kapoor About Her Beauty Secret

അതേപോലെ, മധുരക്കിഴങ്ങിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകൾ, മിനറലുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയും മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, ബി6, ഇ, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയ മധുരക്കിഴങ്ങ് ദിവസേന കഴിക്കുന്നത് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും വളരെ ഗുണകരമാണ്.

റാഗിയും മധുരക്കിഴങ്ങും ഉപയോഗിച്ച് പറാത്ത ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. മധുരക്കിഴങ്ങ് പുഴുങ്ങിയ ശേഷം, തൊലി കളയുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ചെടുക്കുക. ഒരു പാനിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് നെയ്യ്, എള്ള്, ഒരു കപ്പ് റാഗി പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇത് നന്നായി കുഴച്ചെടുക്കുക. ഇതു കുറച്ചു സമയം അടച്ചു മൂടി വെക്കുക.

മധുരക്കിഴങ്ങ് നന്നായി ഉടയ്ക്കുക. ഇതിലേക്ക്, മല്ലിപ്പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർക്കുക. ഇത് നന്നായി കുഴയ്ക്കുക. റാഗി മാവ് ചെറിയ ഉരുളകളാക്കി, കൈകൊണ്ട് ചെറിയ വട്ടത്തിൽ പരത്തി എടുക്കുക. ഇതിനുള്ളിൽ മധുരക്കിഴങ്ങ് മിക്സ് നിറച്ച് വീണ്ടും ഉരുട്ടുക. ശേഷം, ചപ്പാത്തി പലകയിൽ വച്ച് പരത്തി എടുക്കുക. ശേഷം, ഇരുവശത്തും നെയ്യ് പുരട്ടി ചുട്ടെടുക്കാം.ഇതൊക്കെയാണ് താൻ ഉപയോഗിക്കുന്നതെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.