New Health Policy Updates

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..!

New Health Policy Updates: കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ആരോഗ്യ പോളിസികൾ ഇറക്കിയിരിക്കുകയാണ് കേരള ബാങ്ക്. ബജാജ് അലിയൻസ് ജിഐസിയുമായി കൂടി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഈ പോളിസിയിൽ ചേരാവുന്നതാണ്. രണ്ട് പോളിസികൾ ആണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഒരു എക്സ്ക്ലൂസീവ് റിക്കവറി റിലീഫ് ബെനിഫിറ്റും ഗ്രൂപ്പ് ഗാർഡും ആണ് ലഭ്യമാക്കുന്നത്.

റിക്കവറി റിലീഫ് പോളിസി അനുസരിച്ച് 48 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ 25000 രൂപ ലഭിക്കുന്നു. ഇത് ഒരു പോളിസി വർഷത്തിൽ അഞ്ചു തവണ ലഭിക്കും. 1.25 ലക്ഷം രൂപയാണ് പോളിസി വർഷത്തിൽ ലഭിക്കുന്നത്. ഇതിൽ 1000,15000,20000 തുടങ്ങിയ തുകകളുടെ ആനുകൂലങ്ങൾ ഉള്ള ഓപ്ഷനുകളും ലഭ്യമാണ്.18 വയസ്സ് മുതൽ 60 വയസ്സ് വരെയാണ് പോളിസിയിൽ ചേരാനുള്ള പ്രായം പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

New Health Policy Updates

സൗജന്യമായി ആരോഗ്യ പരിശോധനയും റിക്കവറി റിലീഫ് പോളിസിയിലൂടെ ലഭ്യമാണ്. പ്രതിവർഷം 1500 രൂപയുടെ സൗജന്യ പരിശോധനയാണ് ലഭ്യമായിട്ടുള്ളത്.10000 രൂപയ്ക്ക് ജി എസ് ടി യും 761 രൂപ പ്രീമിയവും ആണ് വരുന്നതെങ്കിൽ 25000 രൂപയ്ക്ക് ഇത്1903 രൂപയാണ്. സാധുവായ അക്കൗണ്ട് ഉള്ളവർക്കോ ലോണും മറ്റും നിലനിൽക്കുന്നവർക്കോ ഈ പോളിസി എടുക്കാവുന്നതാണ്.

ഗ്രൂപ്പുകാർഡ് പോളിസി അനുസരിച്ച് 18 മുതൽ 65 വയസ്സ് വരെയാണ് ഈ പോളിസിയിൽ ചേരാനുള്ള മിനിമം പ്രായം.ഈ പോളിസി അനുസരിച്ച് സ്ഥിരമായ സമ്പൂർണ്ണ വൈകല്യങ്ങളോ സ്ഥിരമായി ഭാഗിക വൈകല്യമോ അപകട മരണമോ സംഭവിച്ചവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. 5 ലക്ഷത്തിന് ജിഎസ്ടി കൂടാതെ 109 രൂപയാണ് പ്രീമിയം തുക വരുന്നത്. 10 ലക്ഷത്തിന് 217 രൂപയും 15 ലക്ഷത്തിന് 326 രൂപയുമാണ്. ബാങ്കിൽ നിലവിൽ അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്കും ഇല്ലാത്തവർക്ക് പുതിയ അക്കൗണ്ട് തുറന്നും പോളിസിയിൽ ചേരാൻ കഴിയുന്നതാണ്.