Peprah Returned Back To Team

തിരിച്ചുവരാനായതിൽ സന്തോഷമുണ്ട്; ടീമിനെ പരമാവധി സഹായിക്കുകയാണ് ലക്ഷ്യമെന്ന് ക്വാമേ പെപ്ര..!

Peprah Returned Back To Team: കഴിഞ്ഞ സീസണിൽ ടീമിലെത്തുകയും തുടക്കത്തിൽ ആരാധകരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്‌ത താരമാണ് ക്വാമേ പെപ്ര. പ്രധാന സ്‌ട്രൈക്കർ ഗോളടിക്കാൻ ബുദ്ധിമുട്ടുന്നതും സുവർണാവസരങ്ങൾ തുലക്കുന്നതുമായിരുന്നു ആരാധകരുടെ വിമർശനങ്ങളുടെ പ്രധാന കാരണം. എന്നാൽ ആ വിമർശനങ്ങളെ മാറ്റിയെടുക്കാൻ പെപ്രക്ക് കഴിഞ്ഞിരുന്നു.

പെപ്ര ഫോമിലേക്ക് ഉയരാൻ തുടങ്ങിയപ്പോഴേക്കും താരത്തിന് പരിക്ക് പറ്റുകയുണ്ടായി. ജനുവരിയിൽ പരിക്കേറ്റു സീസൺ മുഴുവൻ നഷ്‌ടമായ താരം പുതിയ സീസണിൽ തിരിച്ചുവരാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അവസാനം നൽകിയ അഭിമുഖത്തിൽ പരിക്കിന്റെ പിടിയിലായിരുന്ന ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു എന്നും തിരിച്ചുവരാനായതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Peprah Returned Back To Team

“കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ കഴിഞ്ഞത് നല്ലൊരു അനുഭവമാണ്, വളരെയധികം സന്തോഷമുണ്ട്. കാരണം പരിക്കേറ്റു മൈതാനത്തിനു പുറത്തിരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്ലബിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. തിരിച്ചുവരവിൽ ക്ലബ്ബിനെ ഞാൻ പരമാവധി സഹായിക്കും.” പെപ്ര പറഞ്ഞു. പുതിയ സീസണിന് മുന്നോടിയായി ഒരുങ്ങുന്ന ടീമിന് വേണ്ടി പെപ്ര മികച്ച പ്രകടനമാണ് നടത്തുന്നത്. ആറു മത്സരങ്ങൾ കളിച്ച താരം ആറു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.

ഡ്യൂറൻഡ് കപ്പിലെ രണ്ടു മത്സരങ്ങളിൽ മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ പെപ്ര മുന്നേറ്റനിരയിൽ തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്നുണ്ട്. എന്നാൽ സഹതാരങ്ങളുമായി കൃത്യമായി ലിങ്ക് ചെയ്‌തു കളിക്കാൻ കഴിയാത്തത് പെപ്രയുടെ പരിമിതി തന്നെയാണ്. അതുകൊണ്ടാണ് താരത്തെ ലോണിൽ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഡ്യൂറൻഡ് കപ്പ് കഴിയുമ്പോഴേക്കും തന്റെ കഴിവ് തെളിയിച്ച് പരിശീലകനെ ഇമ്പ്രെസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പെപ്രയെ ഒഴിവാക്കാനുള്ളസാധ്യതയുണ്ട്.