featured 26 min

ആവേശം തെലുങ്കിലേക്ക് രംഗണ്ണനാവാൻ തയ്യാറായി ഈ താരം!

aavesham remake to telugu: തിയേറ്ററുകളിൽ മലയാളികൾ ആഘോഷമാക്കി മാറ്റിയ ചിത്രമാണ് ഫഹദ് ഫാസിലിൻ്റെ ആവേശം. റിലീസ് ആയ ഏപ്രിൽ 11 മുതൽ തന്നെ ചിത്രം ബോക്സോഫീസിൽ വൻ വിജയമായി തീർന്നിരുന്നു. ഏകദേശം 154 കോടിയാണ് ചിത്രം സമാഹരിച്ചത് തീയറ്റർ വരുമാനത്തിൽ നിന്നും മാത്രമായി സമ്പാദിച്ചത്. ജിത്തു മാധവ് രോമാഞ്ചത്തിനുശേഷം സംവിധാനം ചെയ്‌ത ചിത്രത്തിന് അന്യാഭാഷകളിൽ നിന്നുമായി മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോൾ ആവേശത്തിൻ്റെ തെലുങ്ക് പതിപ്പെത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഫഹദ് ഫാസിൽ അവിസ്‌മരണീയമാക്കിയ രംഗണ്ണനായി എത്തുന്ന് ടോളിവുഡ് സൂപ്പർ സ്റ്റാർ നന്ദമൂരി ബാലകൃഷ്ണയാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ നൽകുന്ന വിവരം.റീമേക്ക് സിനിമകൾ ഒരുക്കുന്ന ഹരീഷ് ശങ്കറാണ് ആവേശത്തിന്റെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 14 min 2

തെലുങ്കിലെ മുൻനിര പ്രൊഡക്ഷൻ കമ്പനികളിലൊന്നായ മൈത്രി മൂവീ മേക്കേഴ്‌സാണ് ആവേശത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പിനെ കുറിച്ച് ഔദ്യോഗിക സ്വീകരണമായിട്ടുള്ള റിപ്പോർട്ടുകൾ ഒന്നുംതന്നെ ഇതുവരെ എത്തിയിട്ടില്ല . ഹരീഷ് ശങ്കറും ബാലകൃഷ്ണനും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നു എന്നൊക്കെയാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ.

aavesham remake to telugu

സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, നീരജ രാജേന്ദ്രൻ, പൂജ മോഹൻരാജ്, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരും ചേർന്നാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അടിപൊളി ഗാനങ്ങൾ എല്ലാം തന്നെ നിരവധി പേര് ഏറ്റു പാടാറുണ്ട്. ചിത്രത്തിലെ രംഗങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

Read also: തട്ടുപൊളിൻ ഡാൻസുമായി അപർണ ബാലമുരളി: രായൻ ഓഗസ്റ്റ് 26ന് തിയേറ്ററുകളിൽ എത്തും…!