Bigg Boss Tamil Without Kamal Hasan

ആരാധകർക്ക് ഇത് നിരാശയേകുന്ന വാർത്ത; ബിഗ് ബോസ് തമിഴ് ഷോയിൽ ഉലകനായകൻ കമൽഹാസൻ ഇനി ഇല്ല…!

Bigg Boss Tamil Without Kamal Hasan: തമിഴിലും മലയാളത്തിലും ഹിന്ദിയിലും നിരവധി പ്രേക്ഷകരുള്ള ഷോ ആണ് ബിഗ് ബോസ്. തമിഴിൽ കമലഹാസൻ ആണ് ബിഗ് ബോസിന്റെ അവതരണം ചെയ്തുവന്നിരുന്നത്.2017 ജൂൺ 25 ന് ബിഗ് ബോസിന്റെ തമിഴ് ഷോക്ക് തുടക്കം കുറിക്കുന്നത്. അന്നുമുതൽ ഈ കഴിഞ്ഞ സീസൺ വരെ കമൽഹാസൻ തന്നെയായിരുന്നു അവതാരകനായി ഉണ്ടായിരുന്നത്. ആദ്യ സീസണിൽ ആകെ 19 മത്സരാർത്ഥികളുമായാണ് ഷോ തുടങ്ങിയത്. ആദ്യ സീസൺ മുതൽ തന്നെ ഉലകനായകൻ കമലഹാസന്റെ അവതരണം പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടിയിരുന്നു.

കഴിഞ്ഞ സീസണിൽ കമൽഹാസൻ സോഷ്യൽ മീഡിയയിലെ നിരവധി ചർച്ചകളിൽ പെട്ടിരുന്നു. പ്രദീപ് ആന്റണി എന്ന മത്സരാർത്ഥിക്ക് റെഡ് കാർഡ് കൊടുക്കുകയും പ്രദീപ് പുറത്താവുകയും ചെയ്തിരുന്നു. ഇതേ സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ഒരുപാട് വിവാദ ചർച്ചകൾക്ക് കമൽ ഹാസൻ വഴിതെളിച്ചു.എന്നാൽ ഇനി വരുന്ന ബിഗ്ബോസ് സീസണുകളിൽ കമലഹാസനെ പ്രേക്ഷകർക്ക് കാണാനാകില്ല. താരം തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നമ്മുടെ യാത്രയിൽ നിന്നും ഞാൻ ചെറിയ ഒരു ഇടവേള എടുക്കുന്ന കാര്യം നിങ്ങളെ അറിയിക്കുന്നു. നേരത്തെ ഞാൻ തീരുമാനിച്ചിരുന്ന ചില സിനിമ തിരക്കുകൾ കാരണം ബിഗ് ബോസ്സിൽ നിന്ന് പിൻമാറുകയാണ്. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം ആയതിനാലാണിത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Bigg Boss Tamil Without Kamal Hasan

ബിഗ് ബോസ്സിന്റെ വരാനിരിക്കുന്ന സീസണിൽ താൻ ഉണ്ടകിലെന്നും ഈ ഷോയിലൂടെ എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി എന്നും ഉലക നായകൻ കമൽഹാസൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യയിൽ ഇതുവരെ സംപ്രേഷണം ചെയ്ത പരിപാടികളിൽ വെച്ച് ഏറ്റവും മികച്ച പരിപാടിയാണ് ബിഗ് ബോസ് തമിഴ് എന്നും കമലഹാസൻ കുറിക്കുന്നു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും എനിക്ക് ഷോ നൽകിയതിന് വിജയ് ടിവിയോടും അതിന്റെ എല്ലാ പ്രവർത്തകരോടുംനന്ദി പറയുന്നു എന്നും തരം കുറിക്കുന്നു. അതോടൊപ്പം വരാനിരിക്കുന്ന ബിഗ് ബോസ് സീസണിന് എല്ലാവിധത്തിലുള്ള ആശംസകളും നേരുകയും ചെയ്യുന്നു. മണി രത്നംത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ആണ് കമൽഹാസന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. മണി രത്നവും കമൽഹാസനും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. കൂടാതെ തഗ് ലൈഫിന്റെ നിർമ്മാണം വഹിച്ചിരിക്കുന്നത് കമൽഹാസൻ ആണ്. ദുൽഖർ സൽമാൻ ജയം രവി തൃഷ ജോജു ജോർജ് ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരിടവേളയ്ക്ക് ശേഷം കമലഹാസനും മണി രത്നവും എ ആർ റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എന്ന സവിശേഷത കൂടി തഗ് ലൈഫ് എന്ന സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിക്രം 2 കമലഹാസന്റെ പുതിയ ചിത്രത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞദിവസം ഒരു കുഞ്ഞിന് ഒപ്പമുള്ള ചിത്രം ഇതുമായി ബന്ധപ്പെട്ട പുറത്തുവിട്ടിരുന്നു. അൻപറിവ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധാനവും കമൽഹാസം തന്നെയാണ്. ഇതിന്റെ ഷൂട്ടിംഗ് അടുത്തവർഷം ആണ് ആരംഭിക്കുന്നത് എന്നും പറയുന്നു. ഇന്ത്യൻ 3 കമൽഹാസന്റെ അടുത്തതായി പുറത്തിറങ്ങാൻ നിൽക്കുന്ന ചിത്രമാണ്. ഇതിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചതാണ്. ഇത്തരത്തിൽ നിരവധി സിനിമകളുടെ തിരക്കുകൾ ആയതിനാലാണ് കമൽഹാസിന്റെ ബിഗ് ബോസിൽ കുറച്ചുകാലത്തേക്ക് ഇടവേള എടുക്കുന്നത്. എന്തായാലും അടുത്ത ബിഗ് ബോസിൽ ആരാണ് അവതാരകനായി എത്തുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.