featured 19 min

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റിന്റെയും കറിയുടെയും റെസിപ്പി നോക്കിയാലോ!!

easy breakfast and curry recipe: വളരെ ടേസ്റ്റി ആയ ഒരു പാൽ പത്തിരിയുടെയും അതുപോലെതന്നെ ചില്ലി ബോൺലെസ് ചിക്കൻ കറിയുടെയും റെസിപ്പിയാണിത്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • റവ – 1 കപ്പ്
  • ഒന്നാം തേങ്ങ പാൽ – 1 കപ്പ്
  • രണ്ടാം തേങ്ങ പാൽ – 3/4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • മൈദ – 1/2 കപ്പ്

ചിക്കൻ കറി

  • വറ്റൽ മുളക് – 14 എണ്ണം
  • കാഷ്യൂ നട്ട് – 15 എണ്ണം
  • ഓയിൽ
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • സവാള – 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 2 ടീ സ്പൂൺ
  • മല്ലി പൊടി – 4 ടീ സ്പൂൺ
  • ഗരം മസാല – 1 ടീ സ്പൂൺ
  • തക്കാളി – 3 എണ്ണം
  • ചിക്കൻ – 900 ഗ്രാം
  • മല്ലിയില
  • കസൂരി മേത്തി – 1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി

പാൽ പത്തിരി
ഒരു മിക്സിയുടെ ജാറിലേക്ക് റവ ഇട്ടുകൊടുത്തു നന്നായി പൊടിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നും രണ്ടും തേങ്ങ പാല് ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്തു നന്നായി തിളപ്പിക്കുക. തിളച്ചു വരുന്ന പാലിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന റവ ഇട്ടുകൊടുത്തു നന്നായി വാട്ടിയെടുക്കുക. റവ പാനിൽ നിന്ന് വിട്ടു വരുന്ന രൂപം എത്തുമ്പോഴേക്കും നമുക്ക് തീ ഓഫ് ആക്കി ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് മൈദപ്പൊടി ഇട്ടു കൊടുത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിൽ നിന്ന് കുറച്ചെടുത്ത് മൈദപ്പൊടി മുക്കി നന്നായി പരത്തിയെടുക്കുക. ഇതുപോലെ തന്നെ ബാക്കിയുള്ള മാവും കൂടി പരത്തിയെടുത്ത് വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ തടവി അതിലേക്ക് നമ്മൾ പരത്തി വച്ചിരിക്കുന്ന പത്തിരി ഓരോന്നായി ഇട്ടു കൊടുത്ത് രണ്ട് സൈഡും മറിച്ചും തിരിച്ചു ഇട്ട് മൊരിയിച്ചു എടുക്കുക.

ചില്ലി ബോൺലെസ്സ് ചിക്കൻ കറി

ഒരു പാനിലേക്ക് ഉണക്കമുളകും കശുവണ്ടിയും ഇട്ട് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ഇനി ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് നന്നായി അരച്ചെടുക്കുക.കുറച്ച് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക. ഇനി വേറൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ചുകൊടുത്ത് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ഇട്ട് സവാള നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടി കാശ്മീരി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ഇട്ടുകൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക.

easy breakfast and curry recipe

ശേഷം തക്കാളി പേസ്റ്റ് പോലെ അരച്ചത് ഒഴിച്ചു കൊടുക്കാം. തക്കാളിയിലെ വെള്ളമെല്ലാം വറ്റി തക്കാളിയുടെ പച്ചമണം മാറുന്നവരെ ഇത് ഇളക്കേണ്ടതാണ്. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ഇട്ടുകൊടുത്ത് വീണ്ടും ഇളക്കുക. കൂടെ തന്നെ അരച്ചു വച്ചിരിക്കുന്ന കശുവണ്ടിയുടെയും ഉണക്കമുളനിന്റെയും പേസ്റ്റ് കൂടി ഇതിലേക്ക് ഇട്ടുകൊടുത്ത് ഇളക്കുക. ഇനി ഇത് ചിക്കൻ വേവുന്നവരെ അടച്ചുവെക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കാൻ മറക്കരുത്. അവസാനമായി മല്ലിയിലയും കസ്തൂരി മേത്തിയും അതുപോലെതന്നെ കുരുമുളകുപൊടിയും കൂടി വിതറി കൊടുക്കുക.

Read also: വളരെ ഹെൽത്തി ആയ ഒരു ബ്രേക്ഫാസ്റ് അല്ലെങ്കിൽ സ്നാക് ആയും കഴിക്കാൻ പറ്റുന്ന റെസിപ്പി നോക്കിയാലോ!!