featured 2 min 3

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് എത്രയെന്നു അറിയുമോ?

gold rate goes down: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് . പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വ‌ർണത്തിന് 50,800 രൂപയും ഒരു ഗ്രാമിന് 6,350 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണ നിരക്കാണ് ഇന്നത്തേത്. അന്താരാഷ്ട്ര തലത്തിൽ, സ്വർണം നേട്ടത്തോടെയാണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ഇന്നലെയും കേരളത്തിലെ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. 640 രൂപ പവനും, ഗ്രാമിന് 80 രൂപയുമാണ് വിലയിൽ കുറഞ്ഞത്.

ഇന്നലെ പവന് 51,120 രൂപയും, ഗ്രാമിന് 6,390 രൂപയുമാണ്. ഇന്നലെയും, ഇന്നുമായി രണ്ട് ദിവസം കൊണ്ട് പവന് 960 രൂപയും, ഗ്രാമിന് 120 രൂപയുമാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് രണ്ടാം തിയ്യതി സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് അന്ന് വില കൂടിയത്. ഒരു പവൻ സ്വർണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു അന്നത്തെ വില.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

gold rate goes down

ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 87.40 രൂപയാണ് വില. 8 ഗ്രാമിന് 699.20 രൂപയും , 10 ഗ്രാമിന് 874 രൂപയും, 100 ഗ്രാമിന് 8,740 രൂപ. ഒരു കിലോഗ്രാമിന് 87,400 രൂപ എന്നിങ്ങനെയാണ് വെള്ളി നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില ഇടിഞ്ഞിരിക്കുന്നത്.

Read also: ദേ വരുന്നു, ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബിഎസ്എൻഎൽ 5ജി..!