Jaya Bachchan About Amithab Bachchan

എത്ര വിളിച്ചാലും ഫോണെടുക്കില്ല; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ചെയ്യും… ബച്ചനെക്കുറിച്ച് ജയാ ബച്ചൻ..!

Jaya Bachchan About Amithab Bachchan: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് 51 വർഷമായി. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനെ കുറിച്ച് ജയ പറഞ്ഞ രസകരമായ ഒരു ആരോപണം ഇപ്പോൾ ചർച്ചയാവുകയാണ്. കോൻ ബനേഗ ക്രോർപതിയുടെ എന്ന ഷോയിലെ ഒരു എപ്പിസോഡിലാണ് വീഡിയോ കോൺഫറൻസിലൂടെ ജയ അതിഥിയായി എത്തിയത്.

അമിതാഭ് ബച്ചന്റെയും ജയയുടെയും മകൾ ശ്വേത നന്ദയും പേരക്കുട്ടി നവ്യാ നന്ദയുമാണ് ഇതിൽ വന്നത് . അദ്ദേഹത്തിനു ഏഴോളം മൊബൈൽ ഫോളുകൾ ഉണ്ടെന്നും എന്നാൽ വിളിച്ചാൽ ഒട്ട് കോളെടുക്കില്ലെന്നും ഭാര്യയായ ജയ പറഞ്ഞിരുന്നു. എത്ര വിളിച്ചാലും കോളെടുക്കില്ല. ദേഷ്യം വരും. വീട്ടിൽ അദ്ദേഹം ഇല്ലാത്തപ്പോൾ എന്തെങ്കിലും പ്രശ്നം നടന്നാൽ ദേഷ്യത്തോടെ ചോദിക്കും, എന്തുകൊണ്ട് എന്നോട് നേരത്തേ പറഞ്ഞില്ലെന്നോക്കെ. വിളിക്കുമ്പോൾ ഫോൺ എടുത്താൽ അല്ലേ പറയാനാകൂ- ജയ പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Jaya Bachchan About Amithab Bachchan

നവ്യയും രസകരമായ ഒരു സംഭവം പങ്കുവച്ചു. ഒരിക്കൽ ജയ ഒരു യാത്രപോയി. തിരിച് വന്നപ്പോൾ താൻ വിമാനം കയറിയെന്ന് പറഞ്ഞ് കുടുംബത്തിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശo അയച്ചു. ജയ വീട്ടിലെത്തി നാല് മണിക്കൂറിന് ശേഷമാണ് ബച്ചൻ ഈ സന്ദേശം കണ്ടത്. എന്നിട്ട് ശരിയെന്ന് പറഞ്ഞ് മറുപടിയും ഇട്ടു. നെറ്റ് വർക്കിൻ്റെ പ്രശ്നമുള്ളത് കൊണ്ടാണ് താൻ മറുപടി നൽകാതിരുന്നത് എന്നായിരുന്നു ബച്ചൻ്റെ ന്യായീകരണം.

അതിന് മറുപടിയുമായി ശ്വേത പറഞ്ഞതിങ്ങനെ, അദ്ദേഹം ഈ സമയമെല്ലാം ഓൺലൈനിൽ ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ചെയ്യും. പിന്നെ എങ്ങിനെയാണ് നെറ്റ് വർക്ക് ഇല്ലാതാകുന്നത്.കരൺ ജോഹർ സംവിധാനം ചെയ്‌ത റോക്കി ഓർ റാണി കീ പ്രേം കഹാനിയിലാണ് ജയ ഒടുവിൽ അഭിനയിച്ചത്. കൽകി 2898 എഡിയുടെ വിജയത്തിളക്കത്തിലാണ് ബച്ചൻ. ചിത്രത്തിൽ അശ്വത്ഥാമാവിൻ്റെ വേഷത്തിലാണ് ബച്ചനെത്തിയത്.