featured 28 min

കാറ്ററിംഗ് സ്പെഷ്യൽ ബീഫ് കറി ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ് !!

Kerala beef curry recipe: കല്യാണ സ്ഥലത്ത് കിട്ടുന്ന ബീഫ് കറി ഒരു പ്രതേക രുചിയാണല്ലേ. ഇനി നമ്മുക്കും അതെ ടേസ്റ്റിൽ വീട്ടിൽ ബീഫ് കറി ഉണ്ടാകാം.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ബീഫ് – 1. 1/2 കിലോ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • വിനാഗിരി – 1. 1/2 സ്പൂൺ
  • ഗരം മസാല – 1 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 സ്പൂൺ
  • പച്ച മുളക് – 6 എണ്ണം
  • വേപ്പില
  • സവാള – 5 എണ്ണം
  • ചെറിയുള്ളി – 20 എണ്ണം
  • ഇഞ്ചി
  • വെളുത്തുള്ളി
  • ഉരുളകിഴങ്ങ് – 1/2 കിലോ
  • കാശ്മീരി മുളക് പൊടി – 2 സ്പൂൺ
  • മുളക് പൊടി – 4 സ്പൂൺ
  • മീറ്റ് മസാല – 1. 1/2 സ്പൂൺ

കഴുകി വൃത്തിയാക്കി ബീഫിലേക്ക് മഞ്ഞൾ പൊടി ഗരം മസാല വിനാഗിരി വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ തേച്ച് 10 മിനിറ്റ് മാറ്റി വെക്കുക. 10 മിനിറ്റിനു ശേഷം ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും വേപ്പിലയും ഇട്ട് ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഇത് വേവിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള കൊച്ചുള്ളി ഇഞ്ചി വെളുത്തുള്ളി ഇട്ട് നന്നായി വഴറ്റിയെടുക്കുക.

Kerala beef curry recipe

ഇനി ഇതിലേക്ക് ഒരു തുള്ളി മഞ്ഞൾപൊടി ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മുളകുപൊടി കാശ്മീരി മുളകുപൊടി ഗരം മസാല എന്നിവയിട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. പിന്നീട് ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. അവസാനം ഇതിലേക്ക് നമ്മൾ വേവിച്ച് വച്ചിരിക്കുന്ന ബീഫ് കൂടി ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കറിവേപ്പില കൂടി ഇട്ടു കൊടുത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക.

Read also: നല്ല എരിവും മസാലയും ഉള്ള കുറുകിയ ചാറോട് കൂടി ഉള്ള ഒരു ബീഫ് കറി റെസിപിയാണിത് അടിപൊളി ടേസ്റ്റ് ആണ്!!