Most Valuable Clubs In Durand Cup 2024

ഡ്യൂറൻഡ് കപ്പിലെ മിന്നും ടീമുകൾ,കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് രണ്ടാം സ്ഥാനം!

Most Valuable Clubs In Durand Cup 2024: നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് മാറ്റുരച്ച് കൊണ്ടിരിക്കുന്നത്.ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ ഗംഭീര വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.എതിരില്ലാത്ത 8 ഗോളുകളുടെ വിജയമായിരുന്നു നേടിയിരുന്നത്.എന്നാൽ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നു. മൂന്നാമത്തെ മത്സരത്തിൽ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ആ മത്സരത്തിൽ മികച്ച വിജയം നേടിക്കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയും. മുഴുവൻ സ്‌ക്വാഡിനെയും അണിനിരത്തി കൊണ്ടാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.അഡ്രിയാൻ ലൂണയും നോഹ് സദോയിയുമെല്ലാം ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്ന ഏറ്റവും മൂല്യം കൂടിയ രണ്ടാമത്തെ ക്ലബ്ബായി മാറാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ട്രാൻസ്ഫർ മാർക്കറ്റ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഒന്നാം സ്ഥാനത്ത് വരുന്നത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ്.63 കോടി രൂപയാണ് അവരുടെ വാല്യൂ വരുന്നത്.രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.ബ്ലാസ്റ്റേഴ്സിന്റെ മൂല്യം 50.2 കോടി രൂപയാണ്.50 കോടിയോ അതിന് മുകളിലോ മൂല്യം ഉള്ള ഈ രണ്ടു ക്ലബ്ബുകൾ മാത്രമാണ് ഡ്യൂറൻഡ് കപ്പിൽ ഉള്ളത്. മൂന്നാം സ്ഥാനത്ത് വരുന്ന ഈസ്റ്റ് ബംഗാളിന്റെ വാല്യൂ 41 കോടി രൂപയാണ്. പിന്നീട് ബംഗളൂരുവാണ് നാലാം സ്ഥാനത്ത് വരുന്നത്. 33.6 കോടി രൂപയാണ് ബംഗളുരുവിന്റെ വാല്യൂ.അതിന് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് വരുന്നത്. 31.6 കോടി രൂപയാണ് അവരുടെ മൂല്യം.25.6 കോടി രൂപയുള്ള ജംഷഡ്പൂർ ആറാം സ്ഥാനത്തും 24.6 കോടി രൂപ മൂല്യമുള്ള പഞ്ചാബ് ഏഴാം സ്ഥാനത്തും വരുന്നു.

പിന്നീട് ഇന്റർ കാശി,ഷില്ലോങ്‌,ചെന്നൈയിൻ എന്നിവരാണ് യഥാക്രമം 10 വരെയുള്ള സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്. ട്രാൻസ്ഫർ മാർക്കറ്റ് പുറത്ത് വിട്ടത് 10 ക്ലബ്ബുകളുടെ ലിസ്റ്റ് ആണ്. ബ്ലാസ്റ്റേഴ്സ് ഏറ്റവും മൂല്യം കൂടിയ ക്ലബ്ബുകളിൽ ഒന്നാണ് എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ അതിനേക്കാൾ ആരാധകർക്ക് വേണ്ടത് കിരീടമാണ്.ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.ഡ്യൂറന്റ് കപ്പിൽ എങ്കിലും അതിന് വിരാമം കുറിക്കാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.