National Health Mission Job Opportunities

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..!

National Health Mission Job Opportunities: മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നാഷണൽ ഹെൽത്ത്‌ മിഷൻ ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഏകദേശം നാല്പതിൽപരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഓഗസ്റ്റ് 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധി.

എപ്പിഡെമിയോളജിസ്റ്റ്, (ഐഡിഎസ്പി) ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവുമാണ് ആവശ്യം ഈ തസ്തികയിൽ ഏകദേശം 55,250രൂപ ശമ്പളം ലഭിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

എപ്പിഡെമിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ എന്റമോളജി ഒരു വിഷയമായി പഠിച്ച് എംഎസ്‌സി സുവോളജി, 2 വർഷ പരിചയം മാനദണ്ഡമായി ചേർക്കുന്നു 30,000 രൂപയാണ് ഈ തസ്തികയിലേക്ക് കയറുന്നവർക്ക് ലഭിക്കുക. കംപ്യൂട്ടർ സയൻസിൽ പിജി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഇ (ഐടി/ ഇലക്ട്രോണിക്സ്), എംഎസ് ഓഫിസ് അറിവ് അല്ലെങ്കിൽ ബിരുദം, പബ്ലിക് ഹെൽത്തിൽ പിജി, ഡേറ്റ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ ഉള്ളവർക്ക് ഡേറ്റ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

24,000 സാലറി പാക്കേജ് ഉൾപെടുത്തുന്നു. 40 വയസ്സിൽ താഴെയുള്ളവർക്കാണ് ഈ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കുക.കൂടാതെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, സൈക്യാട്രി,പാലിയേറ്റീവ് മെഡിസിൻ, ഇഎൻടി, ഫിസിയോതെറപ്പി. എന്നീ തസ്തികകളിലേക്കും പാലക്കാട് നാഷണൽ ഹെൽത്ത്‌ മേഷനുകലിലേക്ക് ഓൺലൈൻ വഴി ഓഗസ്റ്റ് 12 വരെയും അപേക്ഷിക്കാവുന്നതാണ്.