Raid At Celebrity Makeup Artists Homes

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി…!

Raid At Celebrity Makeup Artists Homes: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. 32. 51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 21 പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും 50 സ്ഥാപനങ്ങളിലും ആയി നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്.

നേരത്തെ തന്നെ ഇതേക്കുറിച്ചുള്ള വിവര ശേഖരണങ്ങൾ നടത്തിയിരുന്നു.ജി എസ് ടി ഇന്റലിജൻസ് ആറുമാസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. രജിസ്ട്രേഷൻ ഇല്ലാതെയും വരുമാനം കുറച്ചു കാണിച്ചുമാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളത്. താരങ്ങളിൽ നിന്നുള്ളതും വിവാഹങ്ങളുടെയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനവും മറച്ചുവെച്ചായിരുന്നു നികുതി വെട്ടിപ്പ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ രജിസ്ട്രേഷൻ ഇല്ലാതെയാണ് ഇവരുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തി.നികുതി വെട്ടിപ്പിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരിൽ ആയിരുന്നു മിന്നൽ പരിശോധന നടത്തിയിരുന്നത്.

സംസ്ഥാനത്തുടനീളം ഇന്റലിജന്റ് എൻഫോഴ്സ്മെന്റ് യൂണിറ്റുകൾ സംയുക്തമായി ആണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നത്.. നിലവിൽ പ്രധാനമായും കൊച്ചി തൃശ്ശൂർ കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ജി എസ് ടി ഇന്റലിജൻസ് റൈഡ് നടക്കുന്നത്.സംസ്ഥാന വ്യാപകമായി തന്നെ ജി എസ് ടി ഇന്റലിജൻസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും