Riyas Khan Son Shariq Wedding

എല്ലാരും അടിച്ചു കയറി വാ… റിയാസ് ഖാന്റെ മകൻ ഷാരിക് ഹസൻ വിവാഹിതനാകുന്നു, വധു മരിയ ജെന്നിഫർ..!

Riyas Khan Son Shariq Wedding: റിയാസ് ഖാന്റെ മൂത്ത മകൻ ഷാരീക് ഹസന്റെ ഹൽദി ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ വൈറൽ . റിയാസ് ഖാന്റെ ഭാര്യ ഉമ റിയാസ് ആണ് തങ്ങളുടെ മകന്റെ വിവാഹവാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നു.

ഓഗസ്റ്റ് എട്ടിനാണ് വിവാഹം എന്നും ഷാരിഖ് ഹസന്റെയും മരിയ ജെന്നിഫറിന്റെയും ഫോട്ടോടു കൂടെയുള്ള പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിരിക്കുന്നു. ഐശ്വര്യ ഭാസ്കർ രാധിക ശരത് കുമാർ പൂർണിമ ഭാഗ്യരാജ് തുടങ്ങിയ നിരവധി താരങ്ങൾ ആശംസകൾ കമന്റ് ബോക്സിൽ അറിയിച്ചു. റിയാസ് ഖാന്റെ സിനിമയിലെ അടിച്ചു കയറി വാ എന്ന ഡയലോഗ് അടുത്തിടെ ഫഹദ് ഫാസിന്റെ ആവേശം എന്ന സിനിമ ഇറങ്ങിയപ്പോൾ വൈറലായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഈ ഡയലോഗ് തന്നെയാണ് ഹൽദി വീഡിയോയിലും ഹൈലൈറ്റ് ആയി കിടക്കുന്നതും. എന്റെ മോൻ ഷാരിഖിന്റെ കല്യാണമാണ് എല്ലാവരും അടിച്ചു കയറി വാ എന്ന ഡയലോഗോടു കൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡാൻസും പാട്ടും ഒക്കെ ആയി ആഘോഷത്തിലാണ് താരങ്ങൾ. മരിയ ജെന്നിഫർ ആണ് ഷാരികിന്റെ വധു. ഇരുവരും ഏറെ നാളത്തെ പ്രണയത്തിൽ ആയിരുന്നു. നടൻ എന്ന നിലയിലും ബിഗ് ബോസ് താരമായും ഷാരിഖ് തിളങ്ങിനിന്നിരുന്നു. ലോകേഷ് കുമാർ സംവിധാനം ചെയ്യുന്ന റിസോർട്ട് എന്ന ചിത്രത്തിൽ ഷാരിഖ് നിലവിൽ അഭിനയിക്കുന്നുണ്ട്.

Riyas Khan Son Shariq Wedding

മകനേക്കാൾ സുന്ദരനാണ് അച്ഛൻ എന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം. 1992ൽ ആയിരുന്നു റിയാസ്ഖാന്റെയും ഉമയുടെയും വിവാഹം. മലയാള സിനിമ രംഗത്തും തമിഴ് സിനിമ രംഗത്തും തരംഗമായിരുന്നു റിയാസ് ഖാൻ. തമിഴ് സംഗീത സംവിധായകൻ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളാണ് ഉമ. റിയാസ്ഖാന്റെയും ഉമയുടെയും പ്രണയ വിവാഹമായിരുന്നു .ഷാരിഖിനെ കൂടാതെ സമർഥ് എന്ന ഒരു മകനും ഇവർക്കുണ്ട്.