featured 9 min 1 1

മുട്ടയും ബ്രെഡും കൊണ്ട് കട്‌ലറ്റിനേക്കാൾ ടേസ്റ്റ് ഉള്ള ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം!!

Bread and egg snack recipes: വൈകുന്നേരങ്ങളിൽ ചായയുടെ കൂടെയോ അല്ലെങ്കിൽ നമ്മുടെ വീടുകളിൽ അതിഥികൾ വരുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കി അവർക്ക് കൊടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് ആണിത്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • സവാള – 1 എണ്ണം
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • പച്ച മുളക് – 3 എണ്ണം
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
  • ഗരം മസാല പൊടി – 1/4 ടീ സ്പൂൺ
  • കറിവേപ്പില
  • മല്ലിയില
  • മുട്ട – 2 എണ്ണം
  • ബ്രെഡ് – 4 എണ്ണം
  • മൈദ പൊടി – 2 ടേബിൾ സ്പൂൺ

ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് കൊടുത്തു നന്നായി വഴറ്റുക . ആവശ്യത്തിന് ഉപ്പുപൊടി കൂടി ഇട്ടു കൊടുക്കുക. സവാള നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവ ഇട്ടുകൊടുത്തു വീണ്ടും വഴറ്റുക. പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും കൂടി ഇട്ടു കൊടുക്കുക.

ഇനി ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക. ശേഷം മുട്ട നന്നായി വെന്തുവരുന്ന വരെ ഇളക്കുക. മുട്ട നന്നായി ചിക്കി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കാം. ഇനി ബ്രെഡ് അരികെല്ലാം മുറിച്ചു മാറ്റിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ബ്രെഡ് നേരത്തെ ഉണ്ടാക്കി വെച്ച മുട്ടയുടെ മിക്സിലേക്ക് ഇട്ടുകൊടുത്ത് ചൂടാറി കഴിയുമ്പോൾ കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് കട്ട്ലെറ്റിന്റെ ഷേപ്പ് ആക്കി എടുക്കുക. ഒരു ബൗളിൽ കുറച്ച് മൈദ പൊടിയും വെള്ളവും ഒഴിച്ച് കലക്കി വെക്കുക.

Bread and egg snack recipes

കൂടെത്തന്നെ നമ്മൾ നേരത്തെ കട്ട് ചെയ്തു മാറ്റിയ ബ്രെഡിന്റെ അരിക് മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുത്ത് മാറ്റി വെക്കുക. ഇനി നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്നു ഓരോ സ്നാക്ക് എടുത്ത് ആദ്യം മൈദയുടെ മിക്സിൽ മുക്കി പിന്നീട് ബ്രെഡിന്റെ പൊടിൽ നന്നായി കോട്ട് ചെയ്തെടുത്ത വെക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വെച്ച ഓരോ സ്നാക് വീതം ഇട്ടുകൊടുക്കാം. ഇനി തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചു എടുക്കുക.

Read also: റവയും മുട്ടയും കൊണ്ട് വളരെ എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ, ചായ തിളക്കുമ്പോഴേക്കും സ്നാക്ക് റെഡി!!