Food Should Eat At Rheumatism

വാതരോഗം ഉള്ളവർ ഇതെല്ലം കഴിക്കാറുണ്ടോ..? എന്നാൽ ഇനി മുതൽ ഇതും കഴിച്ചു തുടങ്ങൂ..!

Food Should Eat At Rheumatism: വാതരോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സന്ധി വാതമാണ്. കൂടുതലും പ്രായമായവരിലാണ് ഇവ കണ്ടുവരുന്നത്‌. കുട്ടികളിലും ചെറുപ്പക്കാരിലും കാണപ്പെടുന്നതാണ് ആമവാതം. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി നമുക്കെതിരെ പ്രവർത്തിക്കുന്നതാണ് ആമവാതം. അതുപോലെതന്നെ രക്തവാതവും യൂറിക്കാസിഡ് ശരീരത്തിൽ കൂടുമ്പോൾ അത് ജോയിന്റുകളിൽ അടിഞ്ഞുകൂടിയാണ് രക്തവാദം ഉണ്ടാകുന്നത്. ഭക്ഷണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയും.

ഒലീവ് ഓയിൽ – ശരീരത്തിലെ അണുബാധ പ്രതിരോധിക്കാൻ സഹായിക്കുന്ന വളരെ നല്ലൊരു ഭക്ഷണമാണ് ഒലിവ് ഓയിൽ. എല്ലുകളുടെ തെയ്മനം കുറക്കുന്നതിനും എല്ലുകൾക്ക് അണുബാധ വരാതിരിക്കാനും അതുപോലെ സന്ധികളിലെ വീക്കം കുറക്കാനും സഹായിക്കും. മുന്തിരി – ഒരുപാട് പോഷകസമൃദ്ധമായിട്ടുള്ള ധാതുക്കളും വിറ്റാമിൻസുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. വേറാട്രോൾ എന്ന് പറയുന്ന ഒരു ഘടകം സമ്മർദ്ദം കുറക്കാനും അത് എല്ലുകൾക്ക് കൂടുതൽ ബലം കിട്ടുന്നതിനും സഹായിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ചീര – ഇതിൽ അടങ്ങിയ ക്യാമ്ഫറോൾ ഘടകം സമ്മർദ്ദം ഇല്ലാതാക്കുന്നു . എല്ലുകളുടെ അണുബാധ കുറയ്ക്കുന്നതിനും സഹായിക്കും. ബെറിസ് – ബെറീസിൽ ധാരാളം ആന്റിഓക്സിഡുകൾ ധാതുക്കൾ വൈറ്റമിൻസുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ആഴ്ചയിൽ ഒരു രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കിൽ വാതരോഗം തടയുന്നതിന് സഹായിക്കും.സ്റ്റോബറി, ബ്ലാക്ക്ബറി,ബ്ലൂബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വാൽനട്ട് – വാൾനട്ടിലെ ഒരുപാട് പോഷകങ്ങൾ ഉണ്ട്. ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതാണ് വാൾനട്ട്. പ്രതിരോധശേഷി കൂട്ടത്തിനും അണുബാധ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്രോക്കോളി – ഇതിൽ സൾഫോറയിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സന്ധികളിൽ ഉള്ള വീക്കം തേയ്മാനം എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇഞ്ചി – ഇൻഫെക്ഷൻ കുറയ്ക്കുന്നതിനും ജോയിന്റുകൾ ആയാസരഹിതമാക്കുന്നതിനും സഹായിക്കും.

വെളുത്തുള്ളി – കൊളസ്ട്രോൾ ബിപി എന്നിവ കുറയ്ക്കുന്നതിനും എല്ലുകളിൽ ഉണ്ടാകുന്ന അണുബാധ കുറയ്ക്കുന്നതിനും സഹായിക്കും . മത്സ്യങ്ങൾ – മത്തി, അയല, ചാള, ചൂര എന്നിവയിൽ ധാരാളം വിറ്റാമിൻ ഡി, ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത്തരം മത്സ്യങ്ങൾ നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വാതരോഗങ്ങൾ കുറയ്ക്കുക്കും . ഗ്രീൻ ടീ – ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ വാത രോഗത്തെ പ്രതിരോധിക്കും. മത്തങ്ങ – മത്തങ്ങയിലെ കരോട്ടിൻ, സന്ധികളിലെ വേദന, വീക്കം കുറയ്ക്കുന്നതിന് സഹായിക്കും.

മഞ്ഞൾ – സന്ധികളിലെ വേദന കുറയ്ക്കുന്നതിനും പേശികളിലെബലം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. സവാള – സവാളയിൽ അടങ്ങിയിരിക്കുന്ന കോർസെറ്റിൻ ഘടകം വേദന കുറക്കാൻ സഹായിക്കും. വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഓറഞ്ച് – പ്രതിരോധശേഷി കൂട്ടാനും അണുബാധ ചെറുക്കുന്നതിനും സഹായിക്കും. ബ്രസീൽ നട്ട്സ് – ഇവയിൽ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത്തരം ഭക്ഷണങ്ങൾ ദിവസേനയോ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ നിരവധി തരത്തിലുള്ള വാതരോഗങ്ങൾ തടയുന്നതിന് സഹായകമാകും. ഇവ ഉൾപ്പെടുത്തുക കൂടാതെ നമ്മൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട കുറച്ച് ഘടകങ്ങളുണ്ട്.

Food Should Eat At Rheumatism

തക്കാളി – തക്കാളിയുടെ കുരുവിൽ ഒരുപാട് യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ അധികമായി കഴിഞ്ഞാൽ യൂറിക് ആസിഡ് ശരീരത്തിലെജോയിന്റുകളിൽ അടിഞ്ഞു കൂടുകയും ഇവരക്ത ഭാരതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മാംസം – ഫോസ്ഫറസ് അടങ്ങിയിട്ടുള്ള മാംസങ്ങൾ അതായത് ബീഫ്,താറാവ്, മട്ടൻ എന്നിവ എന്നിവ ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടാൻ ഇടയാക്കും. കാൽസ്യം ഇല്ലാതാക്കുന്നത് എല്ലുകളുടെ ബലം നഷ്ടപെടുത്തും. പാൽ – ഇതിൽ പ്യൂരിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു ഇത് യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നതിനും ഇത് രക്തവാദം പോലുള്ള അസുഖങ്ങൾ വരാനും ഇടയാക്കുന്നു.

മത്സ്യം – ചെമ്മീൻ ഞണ്ട് എന്നിവയിൽ യൂറിക് ആസിഡ് അടങ്ങിയിരിക്കുന്നു. വഴുതനങ്ങ ഉരുളക്കിഴങ്ങ് – ഇവയിൽ ആൽക്കലോയിഡ്‌സ് അടങ്ങിയൊരിക്കുന്നു. ഇവ വാത രോഗങ്ങൾ കൂട്ടാൻ കാരണമാകും. മദ്യം – മദ്യപാനം എല്ലുകൾക്ക് കാൽസ്യം ആകിരണം ചെയ്യാനുള്ള പവർ ഇല്ലാതാക്കും. അതുകൊണ്ട് കാൽസ്യം കുറയാനും എല്ലുകൾക്ക് ബലക്ഷയം കുറയാനുംഇടയ്ക്കും. ഓട്സ് ഗോതമ്പ് ബാർലി – ഇവയിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്ഇത് വാത രോഗത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും.

കഫീൻ – കഫീൻ അടങ്ങിയിട്ടുള്ള കാപ്പി കോഫി എന്നിവ ശരീരത്തിലെ ജലത്തെ വലിച്ചെടുക്കുകയും നമുക്ക് ആവശ്യമായ ധാതുക്കളെ വലിച്ചെടുക്കുകയും ചെയ്യുന്നു. വെജിറ്റബിൾ ഓയിൽസ് – സോയാബീൻ ഓയിൽ സൺഫ്ലവർ ഓയിൽ എന്നിവയിൽ ഒമേഗ6 ഫാക്ടി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ മസിലുകൾക്ക് ദോഷം ചെയ്യുന്നു. വെജിറ്റബിൾസിനു പകരം ഒലിവ് ഓയിൽ യൂസ് ചെയ്യാം. പഞ്ചസാര – ഭാരം വർദ്ധിപ്പിക്കുന്നതിനും എല്ല് തേയ്മാനം വർദ്ധിപ്പിക്കുന്നതിനും കാരണമാകും.