fea min

മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ, സമ്മാനവുമായി രഞ്ജി പണിക്കർ!!!!

happy birthday fahad fasil: കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ ഫഹദ് ഫാസിലിന് ഇന്ന് 42 ആം പിറന്നാൾ. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്. ഹാപ്പി ബർത്ത്‌ഡേ ഷാനു എന്നാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്.

ഫാസിൽ സംവിധാനം ചെയ്തിട്ടുള്ള കൈയ്യുത്തും ദൂരത്ത് എന്ന ചിത്രത്തിലാണ് ഫഹദ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം ബോക്‌സോഫീസിൽ തകർന്നെങ്കിലും ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്. 2014 ആഗസ്റ്റ് 21 നാണ് ഫഹദ് ചലച്ചിത്രതാരമായ നസ്രിയയെ വിവാഹം ചെയ്തത്. ആവേശമാണ് ഫഹദിന്റെ അവസാനം ഇറങ്ങിയ ചിത്രം. ഈ ചിത്രത്തിന് വൻ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഫഹദ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

happy birthday fahad fasil

പുഷ്പ, മാമന്നൻ തുടങ്ങിയ ചിത്രങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. പുഷ്പ 2 ഉൾപ്പെടെ പുതിയതായി അഞ്ച് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്. ടിജി.ഗ്യാനവേൽ സംവിധാനം ചെയുന്ന മാരീശൻ, സുധീർ ശങ്കർ സംവിധാനം ചെയ്യുന്ന വെട്ടിയാൻ , സിദ്ധാർത്ഥ നദെല്ല സംവിധാനം ചെയ്യുന്ന ഓക്‌സിജൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഫഹദിന്റെ തായി പുറത്തിറങ്ങാൻ ഉള്ളത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാ് ഫഹദിന് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുള്ളത്.

ഈ അവസരത്തിൽ ഫഹദിനെ നായകനാക്കി രഞ്ജി പണിക്കർ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരെ അറിയിച്ചു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി പണിക്കർ ഒരു സംവിധായകൻ ആയി മാറുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

Read also: മദ്രാസിലെ ജോണിയെ ആരും പെട്ടെന്നു മറക്കാനിടയില്ല; ഞാനും ഇപ്പോഴും ഓർക്കുന്നുണ്ട്… മനസ് തുറന്നു പ്രിയ താരം ചിയാൻ വിക്രം..!