Indians Travelling To Dubai

ദുബായ് യാത്രയിൽ ഇന്ത്യ ഒന്നാമത്, യാത്ര നടത്തിയത് 61 ലക്ഷംപേർ..!

Indians Travelling To Dubai: 4.49 കോടി പേർക്കു സുഖയാത്രയൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. യാത്രകരുടെ എണ്ണത്തിൽ 8% വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. മൊത്തം യാത്രക്കാരിൽ ഏറ്റവും അധികം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 61 ലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് ദുബായി വിമാനത്താവളത്തിൽ വന്നുപോയത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം.

90% ആണ് ചൈനയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ വളർച്ച . ഈ വർഷം പൂർത്തിയാകുമ്പോഴേക്കും 9.18 കോടി യാത്രക്കാർ ദുബായ് വിമാനത്താവളത്തിലൂടെ കടന്നു പോകുമെന്നാണ് കണക്കുകൂട്ടുന്നത്. സൗദിയിൽ നിന്ന് 37 ലക്ഷം, യുകെയിൽ നിന്ന് 29 ലക്ഷം, പാക്കിസ്ഥാനിൽ നിന്ന് 23 ലക്ഷം, അമേരിക്കയിൽ നിന്ന് 17 ലക്ഷം, റഷ്യയിൽ നിന്നും ജർമനിയിൽ നിന്നും 13 ലക്ഷം എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഏറ്റവും കൂടുതൽ പേർ ദുബായിലേക്ക് വിമാനം കയറിയത് മുംബൈ, ലണ്ടൻ, റിയാദ് എന്നിവിടങ്ങളിൽ നിന്നാണ്. ലണ്ടനിൽ നിന്ന് 18 ലക്ഷം പേരും റിയാദിൽ നിന്ന് 16 ലക്ഷം പേരും എത്തിയപ്പോൾ മുംബൈയിൽ നിന്ന് 12 ലക്ഷം പേരും എത്തി.ദുബായിയിൽ നിന്ന് 106 രാജ്യങ്ങളിലെ 269 വിമാനത്താവളങ്ങളിലേക്ക് സർവീസുണ്ട്. 101 വിമാന കമ്പനികളാണ് ദുബായിൽ നിന്നു സർവീസ് നടത്തുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ 2.16 ലക്ഷം വിമാന സർവീസുകളാണ് നടന്നത്. മുൻ വർഷത്തേക്കാൾ 7.2% അധികമാണ്. ജനുവരിയിൽ മാത്രം 79 ലക്ഷം അതിഥികളാണ് വന്നത്. യാത്രകരോടൊപ്പം 3.97 കോടി ബാഗുകൾ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തു. മുൻവർഷത്തേക്കാൾ 6.7% വളർച്ച വന്നത് .

നിലവിലെ കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ ബാഗേജുകളാണ് കഴിഞ്ഞ 6 മാസം കൊണ്ട് കൈകാര്യം ചെയ്തത്. വിമാനം എത്തി 45 മിനിറ്റിനുള്ളിൽ 92 % യാത്രക്കാർക്കും ലഗേജ് നൽകാനായി. ശരാശരി 213 യാത്രക്കാർ ആണ് ഒരു വിമാനത്തിൽ എത്തിയെന്നാണ് കണക്ക്. അതായത് വിമാനങ്ങൾ ശരാശരി 77% യാത്രക്കാരുമായാണ് സർവീസ് നടത്തിയത്.കണക്ഷൻ യാത്രക്കാർ 44% നേരിട്ടുള്ള യാത്രക്കാർ 56 % മറ്റു രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ യാത്രക്കാർ 44 % ആയിരുന്നു . രാജ്യത്തിനു പുറത്തേക്കു പോയവർ എമിഗ്രേഷൻ കൗണ്ടറിൽ ചെലവഴിക്കേണ്ടി വന്നത് 10 മിനിറ്റിൽ താഴെയാണ്.രാജ്യത്തേക്കു വന്നവർ ഇമിഗ്രേഷനിൽ ചെലവഴിക്കേണ്ടി വന്നതു 15 മിനിറ്റിൽ താഴെയുമാണ്. സുരക്ഷാ പരിശോധനക്ക് 3 മിനിറ്റും ചിലവഴിച്ചു.