Mammootty And Mohanlal Supporting Vinesh Phogat

ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയിർത്തെഴുന്നേല്ക്കുന്നു എന്ന് മമ്മൂട്ടി; വിനേഷ് ഫോഗട്ടിനു പിന്തുണയുമായി താര രാജാക്കന്മാർ..!

Mammootty And Mohanlal Supporting Vinesh Phogat: 2014 ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവായ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ, ഗുഡ് ബൈ റസ്ലിങ് എന്ന് പോസ്റ്റ് ഇട്ടുകൊണ്ട് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു.ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു.

ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെയാണ് ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഈ അപ്രതീക്ഷിത തിരിച്ചടിയിൽ വേദനിക്കുന്ന താരത്തിന് പിന്തുണയറിയിച്ച് സിനിമലോകവുമെത്തി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Mammootty And Mohanlal Supporting Vinesh Phogat

മലയാള സിനിമയിലെ താരരാജാക്കന്മ്മാർ ലാലേട്ടനും മമ്മൂക്കയും വിനേഷ് ഫോഗട്ടിനെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ, “ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയിർത്തെഴുന്നേല്ക്കുന്നു. നിങ്ങളൊരു യഥാർഥ പോരാളിയാണ്. നിങ്ങളുടെ തിരിച്ചുവരവ് എപ്പോഴത്തെക്കാളും ശക്തമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു”എന്ന കുറിപ്പോടെ മോഹൻലാലും,

“വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയെക്കുറിച്ച് കേൾക്കുന്നത് ഹൃദയഭേദകമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ അവൾ ഒരു യഥാർഥ ചാമ്പ്യനായി തുടരും. അവരുടെ സഹിഷ്ണുതയും അർപ്പണബോധവും നേട്ടങ്ങളും നമ്മളെ എല്ലാവരെയും പ്രചോദിപ്പിക്കും. വിനേഷ്, നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കും” എന്നു കുറിച്ചുകൊണ്ട് മമ്മൂട്ടിയും പങ്കുവെച്ച പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ വൈറലായി മാറി. ഒപ്പം ഒട്ടനവധി പേരാണ് വിനേഷ് ഫോഗട്ടിന് പിന്തുണയുമായി എത്തുന്നത്.