featured 8 min 2

ഹോട്ടലിൽ നിന്നും കിട്ടുന്ന അത്രയും രുചിയുള്ള ഒരു പെപ്പെർ ചിക്കൻ ഫ്രൈ ഇനി വീട്ടിലും ഉണ്ടാക്കിയാലോ!!

Pepper chicken fry recipe: വളരെ സിമ്പിളായി ഉണ്ടാക്കി എടുക്കാവുന്ന ഒരു പെപ്പെർ ചിക്കൻ ഫ്രൈ ആണിത്. ഇനി ചിക്കൻ ഫ്രൈ ഇത് പോലെ ഉണ്ടാക്കി നോക്കു.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ – 1 കിലോ
  • മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
  • കുരുമുളക് – 3 ടീ സ്പൂൺ
  • പവരുംജീരകം – 1. 1/2 ടീ സ്പൂൺ
  • ചെറിയ ജീരകം – 1 ടീ സ്പൂൺ
  • മല്ലി – 2 ടീ സ്പൂൺ
  • കാശ്മീരി മുളക് – 3 എണ്ണം
  • ഗ്രാമ്പു – 3 എണ്ണം
  • പട്ട
  • ചെറിയുള്ളി – 3/4 കപ്പ്
  • സവാള – 2 എണ്ണം
  • കറിവേപ്പില
  • ഗരം മസാല – 1 ടീ സ്പൂൺ
  • മല്ലിയില – 3 ടേബിൾ സ്പൂൺ
  • പച്ച മുളക് – 4 എണ്ണം
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ

കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ അടച്ചു റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് പെരുംജീരകം ചെറിയ ജീരകം കുരുമുളക് മല്ലി എന്നിവയിട്ട് നന്നായി ഒന്ന് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് കാശ്മീരി മുളകും കൂടിയിട്ട് കുറച്ചുനേരം റോസ്റ്റ് ചെയ്ത്എടുക്കുക. ചൂടാറിയ ശേഷം ജാറിലേക്ക് ഇട്ട് പൊടിച്ചെടുത്ത് മാറ്റി വെക്കുക. ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് ഗ്രാമ്പുവും പട്ടയും ഇട്ടുകൊടുക്കുക.

Pepper chicken fry recipe

ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി സവാള എന്നിവ കൂടിയിട്ട് കൊടുത്ത് ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് നന്നായി ഇളക്കി ബ്രൗൺ നിറമാകുന്ന വരെ വയറ്റുക. അതിലേക്ക് റസ്റ്റ് ചെയ്യാൻ വച്ചിരിക്കുന്ന ചിക്കനും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന മസാലപ്പൊടിയും കൂടെ തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഗരം മസാലയും കൂടി ഇട്ടുകൊടുക്കുക. ഇനി ഇത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഇടക്കിടക്ക് തുറന്ന് ഇളക്കി കൊടുക്കാൻ മറക്കരുത് അല്ലെങ്കിൽ അടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിലേക്ക് മുറിച്ചുവെച്ച മല്ലിയില വേപ്പിലയും നീളത്തിൽ അരിഞ്ഞ പച്ചമുളക് കൂടി ഇട്ടു കൊടുക്കാം. കുരുമുളകുപൊടി ആവശ്യമെങ്കിൽ കുറച്ച് കുരുമുളകുപൊടി കൂടിയും മുകളിൽ വിതറി കൊടുക്കുക.

Read also: കാറ്ററിംഗ് സ്പെഷ്യൽ ബീഫ് കറി ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ് !!