featured 6 min 2

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !!

Vinesh Phogat retirement: ഇന്ത്യൻ കായിക ലോകത്തിന് മൊത്തം സങ്കടം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും സമൂഹ മാധ്യമത്തിലൂടെ വിനേഷ് അറിയിച്ചത്. ഗുസ്തി ജയിച്ചു ഞാൻ തോറ്റു എന്നോട് ക്ഷമിക്കു. നിങ്ങളുടെ സ്വപ്നവും എന്റെ ദൈര്യവും തകർന്നിരിക്കുന്നു എന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ചിരിക്കുന്നത്.

23 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഗുസ്തിയോട് വിട പറയുന്നത് വളരെ വേദനാജനകമായ പോസ്റ്റോടുകൂടിയാണ്. 2001 മുതൽ 2024 വരെ കുത്തിയിൽ സജീവമായിരുന്ന താരമായിരുന്നു വിനേഷ് ഫോഗട്ട്. 2014, 2018, 2022 തുടങ്ങിയ വർഷങ്ങളിൽ ഗെയിമുകളിൽ നിരവധി സ്വർണം മെടലുകൾ സ്വന്തമാക്കിയിട്ടുണ്ട് താരം. മൂന്ന് തവണ ഒളിമ്പ്യൻ ചാമ്പ്യൻ എന്നെ നേട്ടവും താരം കൈവരിച്ചിട്ടുണ്ട്. 2024 സമ്മർ ഒളിമ്പിക്സിൽ ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്ത്തി താരം എന്ന നിലയിലും വിനേഷ് നിലനിൽക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside min 1

അന്നത്തെ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ യുയി സുസാക്കിയെ തോൽപ്പിച്ച ആദ്യ അന്താരാഷ്ട്ര ഗുസ്തിക്കാരി എന്ന നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ പാരിസ് ഒളിമ്പിക്സിൽ ഭാര പരിശോധനയിൽ പരാജയപ്പെട്ട താരത്തെ മത്സരത്തിൽ നിന്നും അയോഗ്യ ആക്കിയിരിക്കുകയാണ്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങാൻ ഇരിക്കുന്ന വേളയിലാണ് ഈയൊരു തിരിച്ചടി താരത്തിന് നേരിടേണ്ടി വന്നത്. ഭാര പരിശോധനയിൽ അനുവദിച്ചിട്ടുള്ള 100 ഗ്രാം അധികഭാരം വിനേഷ് ഫോഗട്ടിന് ഉണ്ടെന്ന് കണ്ടെത്തലാണ് താരത്തെ അയോഗ്യതയിലേക്ക് മാറ്റിയത്. വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിന് എതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി വിധി പറയും. വെള്ളിമെഡൽ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് കോടതിയെ സമീപിച്ചത്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യ മൊത്തത്തിൽ വിനേഷനൊപ്പം ഉണ്ട്.

Vinesh Phogat retirement

50, 53, 57, 62, 68, 76 കിലോഗ്രാം എന്നിങ്ങനെയാണ് ഒളിമ്പിക്സിൽ മത്സരിക്കാനുള്ള വനിതകളുടെ ഭാരം.50 കിലോഗ്രാമിൽ ആണ് വിനയ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാൽ അനുവദിച്ച ഭാരത്തേക്കാൾ കൂടുതൽ ഉണ്ടെന്ന് കണ്ടത് വിനീഷിനെ അയോഗ്യയാക്കി.വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നതോടെ ഇന്ത്യ സ്വർണ്ണമോ വെള്ളിയോ ഉറപ്പിച്ചിരുന്നു. മെഡൽ നേടിയാൽ ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിയോ സ്വർണമോ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന പദവിയും ഫോഗട്ടിന് സ്വന്തമായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ചായിരുന്നു താരത്തിന്റെ അയോഗ്യത.

Read also: അടുത്ത മത്സരത്തിൽ ഒന്നാമതാവാൻ വേണ്ടി സർവ്വതും ചെയ്യും:ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഉറപ്പ്!

l