Yash And Sai Pallavi Together In Toxic Movie

യാഷ്, സായി പല്ലവി കോമ്പോ ഉടൻ വരുന്നു “ടോക്സികി”ലൂടെ; കെ ജി എഫിന് ശേഷം ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം..!

Yash And Sai Pallavi Together In Toxic Movie: കന്നഡ സിനിമ ഇൻഡസ്സ്ട്രിയുടെ ആവേശമായ താരമാണ് യാഷ്. KGF Chapter 1, KGF Chapter 2 എന്നീ സിനിമകളിൽ കൂടി ഇന്ത്യൻ സിനിമയിലെ റോക്കിങ് സ്റ്റാർ ആയി മാറാൻ യാഷിന് സാധിച്ചു. ഇതാ,യാഷിനെ നായകനാക്കി നടി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ടോക്സിക് “ന്റെ ചിത്രീകരണത്തിന് തുടക്കമിട്ടു.

KGF ലൂടെ തന്റെ മികച്ചഭിനയം കാഴ്ചവയ്ച്ച് ലോകത്തെമ്പാടും ആരാധകരെ സൃഷ്‌ടിച്ച താരത്തിന്റെ 19 മത്തെ സിനിമയായ ടോക്സികിന്, എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ നൽകിയിരിക്കുന്നത്.മലയാളത്തിലെ ആക്ഷൻഹീറോ നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Yash And Sai Pallavi Together In Toxic Movie

യാഷിന്റെ നായികയായി എത്തുന്നത് സായി പല്ലവിയാണ്. നടിയുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.ചിത്രത്തിൽ നയൻ‌താരയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.ടോക്സികിന്റെ ചിത്രീകരണത്തിന് മുന്നോടിയായി നിർമാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം നടൻ യാഷും ചേർന്ന് കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു.

ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം,തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചത്.