featured 13 min 3

റിലയൻസ് ഇൻഡസ്ട്രീസിൽ 4 വർഷമായി ശമ്പളം വാങ്ങാതെ ജോലിചെയ്യുന്ന ആളെ കുറിച്ച് അറിയുമോ?

ambani working without salary for 4 years: ഏഷ്യയിലെ അതിസമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടർമായ മുകേഷ് അംബാനി നാലു വർഷമായി ശമ്പളം വാങ്ങിട്ടില്ല. 2023 – 2024 സാമ്പത്തിക വർഷത്തിൽ മുകേഷ് അംബാനി ശമ്പളമായി ഒന്നും തന്നെ കൈപ്പറ്റിയിട്ടില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.2020 മുതലാണ് മുകേഷ് അംബാനി ശമ്പളം വാങ്ങാതിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇക്കാര്യം അദ്ദേഹം തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നവരിൽ പതിനൊന്നാം സ്ഥാനം മുകേഷ് അംബാനിക്കാണ്.

സ്വാഭാവികമായും ഇത്തരത്തിൽ സാലറി വാങ്ങാതെ എങ്ങനെ ജീവിക്കുന്നു എന്ന് സംശയം വന്നേക്കാം. എന്നാൽ പകുതിയിലധികം വരുന്ന റിലയൻസ് ഓഹരികളുടെ ഡിവിഡന്റാണ് അംബാനി കുടുംബത്തിന്റെ പ്രധാന വരുമാനം എന്നും പറയപ്പെടുന്നു. കൂടാതെ മുകേഷ് അംബാനിയുടെ കൈയിൽ ധാരാളം ഷെയറുകൾ ഉണ്ട്. റിലയൻസിന്റെ 50.33% ഷെയറുകളും അംബാനിയുടെ കൈകളിലാണ്. ആ ഷെയറുകൾ അദ്ദേഹം വിലക്കപ്പെടാറുമില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച വകയിൽ 3322.7 കോടി രൂപയാണ് അംബാനി കുടുംബത്തിന് ലഭിച്ചിരുന്നത്. അംബാനിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതും അതേസമയം ബിസിനസ് യാത്രകൾക്കുള്ള ചെലവ് വഹിക്കുന്നതും കമ്പനി തന്നെയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 3 min 1

മറ്റ് വ്യവസായ സ്ഥാപനങ്ങളിലും വിവിധ പ്രമോട്ടർ ഗ്രൂപ്പുകളിലും അംബാനിക്ക് ഷെയറുകൾ ഉണ്ട്. ഇവയിൽ നിന്നെല്ലാം കഴിഞ്ഞ സാമ്പത്തിക വർഷം അംബാനി കുടുംബത്തിന് ഏകദേശം 3322 കോടി രൂപ ലഭിച്ചു എന്നും പറയപ്പെടുന്നു.മുകേഷ് അംബാനിക്കൊപ്പം ഭാര്യ നിത അംബാനിയും ശമ്പളം കൈപ്പറ്റിയിരുന്നില്ല. റിലയൻസ് ബോട്ടിലെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു നിത അംബാനി. കമ്പനി ഡയറക്ടർ എന്ന നിലയിൽ ഇവർക്കെല്ലാം സിറ്റിംഗ് ഫീസ് ലഭിക്കും കൂടാതെ അവരുടെ സേവനത്തിനായി ഒരു കമ്മീഷനും ലഭിക്കാറുണ്ട്.

ambani working without salary for 4 years

കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ നിത അംബാനിക്ക് രണ്ട് ലക്ഷം രൂപ സിറ്റിംഗ് 97 ലക്ഷത്തോളം രൂപ കമ്മീഷനും ലഭിച്ചു എന്നും പറയപ്പെടുന്നു. 2023 ഒക്ടോബറിൽ മക്കളായ ഇഷ ആകാശ് ആനന്ദ് എന്നിവർ ബോർഡിലെത്തിയിരുന്നു. ഇവരും ശമ്പളം കൈപ്പറ്റിയിരുന്നില്ല. എന്നാൽ 4 ലക്ഷം രൂപ വീതം സിറ്റിംഗ് ഫീസും 97 ലക്ഷം രൂപ വീതം കമ്മീഷനും മൂന്നുപേർക്കും ലഭിച്ചിരുന്നു.

Read also: യാഷ്, സായി പല്ലവി കോമ്പോ ഉടൻ വരുന്നു “ടോക്സികി”ലൂടെ; കെ ജി എഫിന് ശേഷം ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം..!