featured min 3

ശിവനോടും രംഗനോടും നോ പറഞ്ഞു ബാലയ്യ, ആവേശം റീമേക്കിൽ നിന്ന് ബാലയ്യ പിൻമാറിയതിനു, കാരണം ഇതാണ് !!

balayya backout from avaesham remake: പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഫഹദ് ഫാസിൽ ചിത്രമായിരുന്നു ആവേശം . മറുഭാഷാ സിനിമ പ്രേമികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ആവേശം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു . ഫഹദ് അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ ഏറെ ആരാധകരുള്ള താരം നന്ദമൂരി ബാലകൃഷ്ണയാവും അവതരിപ്പിക്കുക എന്നും സൂചന വന്നിരുന്നു .

ഇപ്പോഴിതാ ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ട്‌ എത്തിയിരിക്കുകയാണ്. ആവേശം റീമേക്കിനോട് ബാലയ്യ എന്ന ബാലകൃഷ്ണ നോ പറഞ്ഞിരിക്കുകയാണ്.ഇരുണ്ട വശമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല എന്നാണ് പറയുന്നത് . ആളുകളെ പ്രചോദിപ്പിക്കുന്ന കഥാപാത്രങ്ങളെയാവണം ഒരു നായകന്‍ എപ്പോഴും അവതരിപ്പിക്കേണ്ടത് എന്നാണ് ബാലയ്യ പറയുന്നത്. തിന്മയ്ക്ക് എതിരെ പോരാടേണ്ട കഥാപാത്രങ്ങളെയാവണം നായകന്‍ അവതരിപ്പിക്കേണ്ടത്, അല്ലാതെ തിന്മയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെയല്ല എന്നാണ് അദ്ദേഹം പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside min 2

കല്യാൺ റമുമ്മായി ഒരുമിക്കണമെന്ന് ബാലയ്യക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനായി ജില്ലാക്കിനെ കുറിച്ച് സംസാരം വന്നപ്പോൾ അദ്ദേഹം ആ സിനിമ കണ്ടു. ജില്ലയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിനായിരുന്നു ബാലയ്യായെ തിരഞ്ഞെടുത്തത്. എന്നാല്‍ ആ കഥാപാത്രത്തിനും നെഗറ്റീവ് ഷെയ്ഡ് ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ആ റീമേക്കില്‍ നിന്നും പിൻ തിരിയുകയായിരുന്നു .

balayya backout from avaesham remake

തുടർന്ന് ഒരുമിച്ച് അഭിനയിക്കാനായി മറ്റൊരു തിരക്കഥ കണ്ടെത്താന്‍ കല്യാണ്‍ റാമിനോട് അദ്ദേഹം ആവശ്യപ്പെട്ടു. വലിയ രോഷമുള്ള, ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളെയാണ് നന്ദമൂരി ബാലകൃഷ്ണ അവതരിപ്പിക്കുന്നത്. ഏറെ വയലന്‍സ് ഉള്ള ചിത്രങ്ങളാണെങ്കിലും തന്‍റെ നായകന്മാരെല്ലാം നീതിക്ക് വേണ്ടി പോരാടുന്നവരാണെന്നാണ് ബാലകൃഷ്ണയുടെ അഭിപ്രായം.

Read also: 16 വർഷങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി രഞ്ജി പണിക്കർ സംവിധാനത്തിനോരുങ്ങുന്നു. ആകാംഷയോടെ ആരാധകർ..!