featured 16 min 2

ബ്രഡിൽ ചിക്കന്റെ ഫില്ലിംഗ് വെച്ചിട്ടുള്ള ഒരു അടിപൊളി സ്നാക്ക് റെസിപ്പി ആണിത്, ഇപ്പോൾ; തന്നെ ഉണ്ടാക്കി നോക്ക് കിടിലൻ ടേസ്റ്റ് ആണ്!!

chicken and bread recipe: മുറിക്കുമ്പോൾ തന്നെ നാവിൽ നിന്ന് വെള്ളം വരുന്ന അത്രയും രുചിയുള്ള ഒരു ബ്രെഡ് പോള റെസിപ്പി നോക്കിയാലോ. സാധാരണ പോളകൾ ഉണ്ടാകുമ്പോൾ ഉള്ള പോലെ മാവ് നമ്മൾ മിക്സിയിൽ ഇട്ട് അരയ്ക്കാനോ കുഴക്കാനോ ഒന്നിനും നിൽക്കേണ്ട ആവശ്യം വരുന്നില്ല.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • വെളിച്ചെണ്ണ – 1. 1/2 ടേബിൾ സ്പൂൺ
  • സവാള – 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
  • പച്ച മുളക് – 2 എണ്ണം
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • മല്ലി പൊടി – 1. 1/2 ടീ സ്പൂൺ
  • ഇടിച്ച മുളക് 1. 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ചിക്കൻ മസാല – 1/2 ടീ സ്പൂൺ
  • ക്യാബേജ് – 1 കപ്പ്
  • ക്യാരറ്റ് – 1 എണ്ണം
  • ക്യാപ്സിക്കം – 1/2 കഷ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ചിക്കൻ – 100 ഗ്രാം
  • മല്ലിയില
  • മുട്ട – 4 എണ്ണം
  • പാൽ – 3/4 കപ്പ്
  • ബ്രെഡ് – 10 എണ്ണം
  • മയോണൈസ്

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്ത് സവാള നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ചിക്കൻ മസാല മല്ലിപ്പൊടി കുരുമുളകുപൊടി ഇടിച്ച മുളക് എന്നിവ ഇട്ട് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അറിഞ്ഞ ക്യാബേജ് ക്യാരറ്റ് ക്യാപ്സിക്കം എന്നിവ കൂടി ഇട്ടുകൊടുത്ത് അടച്ചുവെച്ച് വേവിക്കുക. പച്ചക്കറികളൊക്കെ വെന്തു കഴിയുമ്പോൾ ഇതിലേക്ക് ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും ഇട്ട് വേവിച്ചുവെച്ച് ചിക്കൻ നുറുക്കി ഇട്ടു കൊടുക്കാം.

chicken and bread recipe

അവസാനം കുറച്ച് മല്ലിയില കൂടി വിതറി കഴിഞ്ഞാൽ നമുക്ക് തീ ഓഫ് ആക്കാം. ബ്രഡ് എടുത്ത് അതിന്റെ അരികിലെ ബ്രൗൺ നിറമുള്ള ഭാഗം മുറിച്ചു മാറ്റിവെക്കുക. ഒരു ബൗളിലേക്ക് മുട്ട 1/2 ടീ സ്പൂൺ കുരുമുളകുപൊടി ഉപ്പ് പാല് എന്നിവ ഇട്ട് മിക്സ് ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മിക്സ് ചെയ്തു വച്ച മുട്ടയുടെ കൂട്ടിൽ നിന്ന് ഒരു തവി എടുത്തു ഒഴിച്ചുകൊടുത്തു ചുറ്റിക്കുക. ഇനി ഇതിനു മുകളിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഈ മുട്ടയുടെ മിക്സിൽ മുക്കി ഒരു ലെയർ രൂപത്തിൽ അടക്കി കൊടുക്കുക.

ബ്രഡ് കൊണ്ട് ആ ലയർ ഉണ്ടാക്കി കഴിയുമ്പോൾ ഇതിന് മുകളിലായി ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് മുഴുവനായി വച്ചുകൊടുത്ത് വീണ്ടും അതിനു മുകളിലേക്ക് മയോണൈസ് കൂടി ഇട്ടു കൊടുക്കുക. ശേഷം ബ്രെഡ് മുട്ടയുടെ മിക്സില് മുക്കി കവർ ചെയ്തു കൊടുക്കുക. ഇനി ഇത് ലോ ഫ്ലെയിമിൽ അടച്ചുവെച്ച് 15 മിനിറ്റ് വരെ വേവിക്കുക. അടിഭാഗം വെന്തു കഴിയുമ്പോൾ നമുക്ക് ഒരു പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കാം പിന്നീട് വീണ്ടും പാനിൽ കുറച്ച് എണ്ണ തടവി മുകൾഭാഗം താഴത്തേക്ക് വരുന്ന രീതിയിൽ മറിച്ചിട്ട് കൊടുത്ത് വീണ്ടും വേവിച്ചെടുക്കുക. ഇനി ഒരു പ്ലേറ്റിലേക് മാറ്റി മുറിച്ചിട്ട് സെർവ് ചെയ്യാം.

Read also: മുട്ടയും ബ്രെഡും കൊണ്ട് കട്‌ലറ്റിനേക്കാൾ ടേസ്റ്റ് ഉള്ള ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കാം!!