featured 11 min 3

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സിമ്പിൾ ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം.!!

easy breakfast recipe: 10 മിനിറ്റിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന അരിപ്പൊടി കൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. ഇത് ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് അതുപോലെതന്നെ കഴിക്കാൻ നല്ല രുചിയുമാണ്.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് – 1 ടീ സ്പൂൺ
  • അരി പൊടി – 1 കപ്പ്
  • ഇഞ്ചി – 1 ടീ സ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • മല്ലിയില – 2 ടേബിൾ സ്പൂൺ
  • ഡെസിക്കേറ്റഡ് കോക്കോനട്ട് – 1 ടേബിൾ സ്പൂൺ
  • ഓയിൽ – 1 ടീ സ്പൂൺ

ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച് അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് നെയ്യും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ തീ ഓഫ് ആക്കിയ ശേഷം ഉടനെ തന്നെ അരി പൊടി ഇട്ട് നന്നായി ഇളക്കുക. ഇനി ഇത് അഞ്ച് മിനിറ്റ് നമുക്ക് അടച്ചു വെക്കാം. 5 മിനിറ്റ് കഴിയുമ്പോൾ തുറന്ന് വേറൊരു പാത്രത്തിലേക്ക് മാറ്റി കൈ കൊണ്ട് നന്നായി കുഴച്ചെടുക്കാം. ഇതിലേക്ക് മല്ലിയില പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് കൂടി ഇട്ടു കൊടുക്കാം. കൂടെ തന്നെ ചെറുതായി അരിഞ്ഞ ഇഞ്ചിയും കൂടി ഇട്ടു കൊടുക്കാം.

easy breakfast recipe

ഡെസിക്കേറ്റഡ് കോക്കോനട്ടും അതു പോലെ തന്നെ ഓയിലും കൂടി ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇളക്കി യോജിപ്പിച്ച മാവ് നമുക്ക് 15 മുതൽ 20 മിനിറ്റ് വരെ അടച്ചു വെക്കാം. ഇനി ഇത് തുറന്ന് ബോളുകൾ ആക്കി അരി പൊടിയിൽ മുക്കി പരത്തി എടുക്കുക. എല്ലാ ബോളുകളും പരത്തിയ ശേഷം ചുട്ട് എടുകാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ പരത്തിയ ഓരോ പത്തിരിയും വീതം അതിലേക്ക് ഇട്ടു കൊടുത്ത് രണ്ട് സൈഡും നെയ്യോ എണ്ണയോ തടവി നന്നായി മൊരിയിച് എടുത്താൽ പത്തിരി റെഡി.

Read also: ഇനി മുതൽ ദോശ ഉണ്ടാക്കാൻ തലേ ദിവസം മാവ് അരച്ചു വെക്കേണ്ട, അടിപൊളി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്ക്!!