featured 20 min

ഒ ടി ടി യിൽ കയ്യടി നേടി ടർബോയിലെ ആ രംഗം, മോളിവുഡിലെ ഏറ്റവും മികച്ചത് എന്ന് ആരാധകർ!!

malayalam movie turbo becomes hit in ott: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി ഒരുക്കിയ ടർബോ എന്ന ചിത്രത്തിന്റെ ഒ ടി ടി സ്ക്രീമിംഗ് നടത്തി. സോണി ലിവിലാണ് ചിത്രം ഓ ടി ടി റിലീസിങ്ങിനായി എത്തിയിരിക്കുന്നത്.. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 23ന് ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നു. തീയറ്ററുകളിൽ വിജയം കൈവരിച്ച ചിത്രത്തിന് ഒ ടി ട്ടിയിലും വമ്പൻ വിജയം തന്നെയാണ്.

ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.ചിത്രത്തിന്റെ ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശർമ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. ആഗോള ബോക്സ് ഓഫീസിൽ വെറും 11 ദിവസം കൊണ്ട് 70 കോടി നേടിയെടുക്കാൻ മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രത്തിന് സാധ്യമായി. ഒ ടി ടി റിലീസിന് ഒരാഴ്ച മുൻപ് ആയിരുന്നു ചിത്രത്തിന്റെ അറബിക്ക് പതിപ്പ് ജസീസിയിൽ തിയറ്റർ റിലീസ് ആയി എത്തിയിരുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 6 min 1

ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ മേൽനോട്ടത്തിലാണ് അറബിക്ക് പതിപ്പിന്റെ ജിസിസി റിലീസ്. ചിത്രത്തിൽ ആക്ഷൻ ആണ് കഥയെക്കാൾ മുന്നിട്ടുനിൽക്കുന്നത് എന്നും ആരാധകർ പറയുന്നു.ചിത്രത്തിലെ ഒരു പ്രധാന ഫ്രീക്കൻസ് ആണ് ഇപ്പോൾ ഏറെ കയ്യടി നേടിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കാർ ചേസിംഗ് ആണ് മമ്മൂട്ടി ആരാധകരുടെ ഏറെ പ്രിയപ്പെട്ട ഒരു സീനായി മാറിയിരിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

malayalam movie turbo becomes hit in ott

ജോസ് എന്ന കഥാപാത്രം ജീപ്പ് ഡ്രൈവറാണ്. ഈ സീക്കൻസ് കാണാൻ വേണ്ടിയാണ് ചിത്രം വരാൻ കാത്തിരുന്നത് എന്നുള്ള കമന്റുകളും സമൂഹമാധ്യമങ്ങളിൽ കാണാം.അഞ്ജന ജയപ്രകാശ് രാജ് ബി ഷെട്ടി ശബരീഷ് വർമ്മ സുനിൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ടർബോയിൽ അഭിനയിച്ചിട്ടുണ്ട്.

Read also: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി..!