Mikael Stahre About Assistant Coach

ഞാനാണ് ക്ഷണിച്ചത്, അദ്ദേഹമെന്റെ വിങ് മാൻ: അസിസ്റ്റന്റ് പരിശീലകനെ കുറിച്ച് സ്റ്റാറെ..!

Mikael Stahre About Assistant Coach: കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരു യുഗത്തിനാണ് തുടക്കമായിട്ടുള്ളത്.കഴിഞ്ഞ മൂന്നു വർഷക്കാലം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്ന ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടി വന്നിരുന്നു. പുതിയ പരിശീലകനായി കൊണ്ട് സ്വീഡനിൽ നിന്നും മികയേൽ സ്റ്റാറെയെയാണ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് മറ്റൊരു സ്വീഡിഷ് പരിശീലകനായ ബിയോൺ വെസ്ട്രോമും എത്തി.

രണ്ടുപേരും നേരത്തെ സ്വീഡനിൽ വച്ചുകൊണ്ട് ഒരുമിച്ച് പ്രവർത്തിച്ചവരാണ്.ഇരുവരുടെയും കീഴിൽ 2 ഒഫീഷ്യൽ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് ക്ലബ്ബ് പരാജയപ്പെടുത്തിയിരുന്നു. പിന്നീട് പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ഇനി അടുത്ത മത്സരത്തിൽ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ്നെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

തന്റെ സഹ പരിശീലകനായ ബിയോണിനെ കുറിച്ച് ചില കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ സ്റ്റാറെ പറഞ്ഞിട്ടുണ്ട്. താൻ നേരിട്ട് വിളിച്ചു കൊണ്ടാണ് ബിയോണിനെ ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവന്നത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. തന്റെ വിങ്മാന്‍ അഥവാ ചിറകാണ് ബിയോൺ എന്നും സ്റ്റാറെ പറഞ്ഞിട്ടുണ്ട്.സ്വീഡനിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ.

Mikael Stahre About Assistant Coach

‘ ബിയോൺ ലഭ്യമാണ് എന്നറിഞ്ഞ സമയത്ത് ഞാൻ അദ്ദേഹത്തെ നേരിട്ടു വിളിക്കുകയായിരുന്നു. ഇന്ത്യയിലെ സാഹസികതക്ക് അദ്ദേഹത്തിന് താല്പര്യമുണ്ടെന്ന് ഞാൻ കേട്ടിരുന്നു.ഞങ്ങൾ ഒരു വലിയ ടീമാണ്. ഞാൻ അവിടുത്തെ മുഖ്യ പരിശീലകനും ബിയോൺ എന്റെ വിങ് മാനുമാണ്.ഫുട്ബോളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൊണ്ട് എന്നെ അദ്ദേഹം സന്തോഷിപ്പിക്കുന്നു ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഒരു വലിയ വെല്ലുവിളിയാണ് ഈ രണ്ട് പരിശീലകർക്കും മുന്നിലുള്ളത്.10 വർഷം പിന്നിട്ടു കഴിഞ്ഞിട്ടും ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ്ബിനെ കന്നിക്കിരീടം നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ രണ്ടു പരിശീലകർക്കും ഉള്ളത്.ഈ സീസണിൽ നാല് കിരീടങ്ങൾ നേടാനുള്ള അവസരമുണ്ട്.ഡ്യൂറൻഡ് കപ്പ്,ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ കപ്പ്, സൂപ്പർ കപ്പ് എന്നിവയൊക്കെയാണ് മുന്നിലുള്ളത്.