featured 1 min 2

അവനില്ലെങ്കിൽ വട്ടപ്പൂജ്യം ഇന്ത്യൻ ടീം ; വമ്പൻ പ്രസ്താവനയുമായി മുൻ പാക് താരം!!

Pak cricketer praises bumrah: ഇന്ത്യ – ശ്രീലങ്ക ഏകദിന മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കിയെടുക്കുകയാണ് ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 110 റൺസിന്റെ വിജയമായിരുന്നു ശ്രീലങ്ക നേടിയത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റ് ചെയ്ത ആദ്യം തന്നെ ലങ്ക 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 248 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 26.1 ഓവറിൽ 138 റൺസിന് പുറത്താവുകയായിരുന്നു. സൂര്യകുമാർ യാദവിൻ്റെ കീഴിൽ ടി-20 പരമ്പര ഒരു മത്സരം പോലും പരാജയപ്പെടാതെ 3-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി വന്ന ഇന്ത്യയ്ക്ക് ഏകദിനത്തിൽ പിഴക്കുകയായിരുന്നു.

മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയിൽ ബാറ്റർമാർ മികച്ച പ്രകടനം നടത്താതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിൻ്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ ബൗളിങ്ങിനെക്കുറിച്ച് മുൻ പാക് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ വട്ടപ്പൂജ്യം ആകുമായിരുന്നു എന്നാണ് മുൻ പാക് താരം പറയുന്നത്. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ജുനൈദ് ഇക്കാര്യം പറഞ്ഞത്. കളിക്കളത്തിൽ കൃത്യമായ വേഗത കൊണ്ടും സമ്മർദ ഘട്ടങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 1 min 3

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ച താരമായിരുന്നു ബുംറ. ടൂർണമെന്റിൽ എട്ടു മത്സരങ്ങളിൽ നിന്നും എതിരാളികളുടെ 15 വിക്കറ്റുകൾ ആണ് ഇന്ത്യൻ സ്റ്റാർ പേസർ വീഴ്ത്തിയത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അയർലാൻഡിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടാൻ ബുംറക്ക് കഴിഞ്ഞിരുന്നു. ഫൈനൽ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തിൽ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറയുടെ തകർപ്പൻ ബൗളിങ് ആയിരുന്നു. അവസാന പോരാട്ടത്തിൽ പ്രോട്ടിയാസിന് 30 പന്തിൽ 30 റൺസ് വിജയിക്കാൻ ആവശ്യമുള്ള സമയത്താണ് ബുംറ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Pak cricketer praises bumrah

ലോകകപ്പിനു ശേഷം നടന്ന പരമ്പരകളിൽ എല്ലാം താരത്തിന് ബി.സി.സി.ഐ വിശ്രമം അനുവദിക്കുകയായിരുന്നു. ബുംറ ഇല്ലെങ്കിലും മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, കുൽദീവ് യാദവ് തുടങ്ങിയ മികച്ച ബൗളർമാർ ഉണ്ടായിരുന്നുവെങ്കിലും ഇവർക്കൊന്നും ഒരു മാച്ച് വിന്നിങ് പ്രകടനം നടത്താൻ സാധിക്കാതെ പോവുകയായിരുന്നു. ഇനി ഇന്ത്യൻ ടീമിൻ്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസിൽ ഉള്ളത്. സെപ്റ്റംബർ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഈ പരമ്പരയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ബുംറ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read also: പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷികവശം വായിക്കാം ഇതിഹാസ ക്രിക്കറ്റർമ്മാരുടെ ആത്മകഥകൾ !!