Ranji Panicker Directing New Movie After A long Gap

16 വർഷങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി രഞ്ജി പണിക്കർ സംവിധാനത്തിനോരുങ്ങുന്നു. ആകാംഷയോടെ ആരാധകർ..!

Ranji Panicker Directing New Movie After A long Gap: ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ 42 പിറന്നാൾ ദിനത്തിൽ തന്നെയാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രഞ്ജി പണിക്കർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹണം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും രഞ്ജി പണിക്കർ തന്നെയാണ്. 16 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി പണിക്കർ വീണ്ടും സംവിധനം നടത്തുന്നത് എന്ന പ്രത്യേകത കൂടി ഫഹദിന്റെ ഏറ്റവും പുതിയ ചിത്രത്തിന് ഉണ്ട്.

ഗുഡ്ബിൽ എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. 2005 ഷാജി കൈലാസിന്റെ സംവിധാനത്തിൽ രഞ്ജി പണിക്കർ തിരക്കഥ ഒരുക്കിയ കമ്മീഷണറുടെ സീക്വല്‍ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് അദ്ദേഹം സംവിധായകനായി തുടക്കം കുറിക്കുന്നത്.മമ്മൂട്ടി നായകനായി തിളങ്ങിയ രൗദ്രം എന്ന സിനിമയുടെ സംവിധാനമാണ് രഞ്ജി പണിക്കർ അവസാനമായി നിർവഹിച്ചിരുന്നുത്. അതിനുശേഷം സംവിധാനത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഒരു മിനിറ്റ് നീളുന്ന വീഡിയോക്ക് ഒപ്പമാണ് ഫഹദിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു നടൻ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് രഞ്ജി പണിക്കർ.ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ ഏറെ ശ്രെദ്ധ നേടി. ജേക്കബിന്റെ സ്വർഗ്ഗരാജ്യം തോപ്പിൽ ജോപ്പൻ അലമാര തുടങ്ങിയ നിരവധി ചിത്രങ്ങളിലും പ്രകടമായ അഭിനയം കാഴ്ചവച്ചു.ഡോക്ടർ പശുപതി തലസ്ഥാനം സ്ഥലത്തെ പ്രധാന പയ്യൻസ് ഏകലവ്യൻ മാഫിയ കമ്മീഷണർ കിംഗ് തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥ നിർവഹിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിനായി ഫഹദിന്റെയും രഞ്ജി പണിക്കരുടെയും ആരാധകർ കാത്തിരിപ്പിലാണ്.

ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശമാണ് ഫഹദ് ഫാസിലിന്റെ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നും നിർമ്മാതാക്കൾ അറിയിച്ചു. ആവേശത്തിൽ ഫഹദിന്റെ രംങ്കണൻ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. ഈ ചിത്രത്തിൽ ഇൻഫ്ലുവൻസറായ മൂന്നു പയ്യന്മാരും അഭിനയിച്ചിട്ടുണ്ട്. മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ മിഥുൻ ജെ എസ് റോഷൻ ഷാനവാസ് തുടങ്ങിയ യുവാക്കൾ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വിവിധ ഭാഷകളിൽ ശ്രദ്ധ നേടിയിരുന്നു.