feature min 3

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!!

Sreejesh’s impact on Indian hockey: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ.എതിരാളി സ്പെയിനിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യ മിന്നും നേട്ടം കൈവരിച്ചത്.ക്യാപ്റ്റൻ ഹർമന്ദ് പ്രിത് സിംഗിന്റെയും ഗോൾ കീപ്പർ പി ർ ശ്രീജേഷിന്റെയും കരുത്തും ഊർജസ്വലതയും ഇന്ത്യൻ ടീമിനെ ഒരടി പതറാതെ വിജയത്തിലെക്ക് നയിച്ചു.ഇന്ത്യയുടെ ഈ നേട്ടം മലയാളികൾക്ക് അഭിമാന നിമിഷം കൂടെയാണ്. മലയാള മണ്ണിന്റെ സ്വന്തം ശ്രീജേഷ് എന്ന ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസ പുരുഷന്റെ നേട്ടം മലയാളികളെ ഏറെ അഭിമാനം കൊള്ളിക്കുന്നു.ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യക്ക് ഈ നേട്ടം കൊയ്തെടുത്തത്. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിക്കാൻ സാധ്യത ലഭിക്കുന്നത് പെനാൽറ്റി കോർണറുകളാണ്.

എന്നാൽ 9 പെനാൽറ്റി കോർണറുകളെയും തടുത്ത് ഇന്ത്യൻ വൻ മതിൽ ശ്രീജേഷ് ചരിത്ര വിജയം സ്വന്തമാക്കി. അവസാന സെക്കന്റുകളിലെ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യൻ ഹോക്കി ആരാധകർക്കെന്ന പോലെ ഓരോ മലയാളിക്കും രോമാഞ്ചം നൽകുന്നതാണ്. 52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ വെങ്കലം കരസ്ഥമാക്കിയിരിക്കുന്നത്.2 ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യ മലയാളി എന്ന നേട്ടവും ഇതിനോടകം ശ്രീജേഷ് സ്വന്തമാക്കി.കൂടാതെ 2 ഏഷ്യൻ ഗെയിംസ് സ്വർണവും ശ്രീ സ്വന്തമാക്കിയെടുത്തുട്ടുണ്ട്.49 വർഷങ്ങൾക്ക് ശേഷം ഒളിബിക് മെഡൽ നേടുന്ന മലയാളി എന്ന സ്ഥാനവും ഇനി ശ്രീക്ക് സ്വന്തം.ഇന്ത്യക്കായി ഇതുവരെ 335 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ശ്രീജേഷ്.രാജ്യത്തെ പരമോന്നത കായിക ബഹുമതി പുരസ്‌കാരമായ ഖേൽരത്ന പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ മലയാളി കൂടിയാണ് ശ്രീജേഷ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 2 min 1

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ എന്ന പദവിയും ശ്രീക്ക് സ്വന്തമാണ്.2006 മുതലാണ് ഇന്ത്യൻ ടീമുകളിൽ കളിക്കാൻ ശ്രീ തുടക്കം കുറിച്ചത്. അന്നുമുതൽ തന്നെ ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലായി ശ്രീ ഉണ്ടായിരുന്നു. എന്നാൽ ഇനി ആ കാവാലാൾ ഇന്ത്യൻ ഹോക്കി ടീമിൽ ഉണ്ടാവില്ല.ഒളിമ്പിക്സിന് മുൻപെ തന്നെ താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.തന്റെ 18 വർഷത്തെ ഹോക്കി കരിയറിന് അവസാനം കുറിച്ച് പടി ഇറങ്ങുമ്പോൾ ശ്രീക്ക് ഇത് അഭിമാന നിമിഷമാണ്.ശ്രീജേഷിന്റെ ചരിത്ര നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് കുടുംബവും ലോകമോട്ടാകെ ഉള്ള മലയാളികളും.ശ്രീജേഷിന്റെ നേട്ടത്തിന് പിന്നാലെ കൈയ്യടികളും ആരവങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ മൊത്തം.

Sreejesh’s impact on Indian hockey

മത്സര ശേഷം ശ്രീജേഷിന്റ പ്രതികരണം ഇങ്ങനെ :ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ല. ചരിത്രത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനം. ട്രെയിനില്‍ സെക്കന്‍ഡ് ക്ലാസ്സില്‍ ബാത്ത്‌റൂമിനു അടുത്തിരുന്നു തുടങ്ങിയ യാത്രയാണിത്. ഇപ്പോള്‍ ബിസിനസ് ക്ലാസ്സില്‍ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം. നിങ്ങള്‍ക്ക് വേണ്ടിയാണ് ജയമെന്ന് ടീമില്‍ എല്ലാവരും പറഞ്ഞു. ഇതിലും കൂടുതല്‍ ആഗ്രഹിക്കാനില്ല. ആദ്യം വീട്ടില്‍ പോയി എല്ലാവരെയും കാണണം. ഉഷയുടെയും അഞ്ജുവിന്റെയും പ്രശംസയ്ക്ക് നന്ദി. അവരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഹോക്കിയെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.” ശ്രീജേഷ് പറഞ്ഞു.ശ്രീജേഷ് എന്ന ഹോക്കിയിലെ വൻ മതിലിനു പകരമാകാൻ ഇന്ത്യക്കു വേണ്ടി ഇനി ഒരാൾ പിറക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Read also: 16 വർഷങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി രഞ്ജി പണിക്കർ സംവിധാനത്തിനോരുങ്ങുന്നു. ആകാംഷയോടെ ആരാധകർ..!